തേവിടിശ്ശി പൂവ്

മനോജ്‌ മേനോന്‍  
തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !
ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും 
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുവിനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍ 
വനജേച്ചിയില്‍   കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ...

എത്ര നോക്കി നിന്നുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
കെട്ടി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള 
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാaണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്ത് 
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...

ഉം .........

എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ.............

No comments: