ചുരുങ്ങി ചുരുങ്ങി ചെറുതാവുന്ന ചില പെരുക്കങ്ങള്‍

രാജേഷ്‌ ചിത്തിര 















എറുമ്പുകള്‍ ,
വരിവച്ചടിവച്ച്,
കീഴടങ്ങല,ടക്കലില്ലാതെ,
വീതം വയ്ക്കലില്‍ പെരുക്കങ്ങളില്ലാതെ,
ഇടയ്ക്കിത്തിരി വഴിമാറിയങ്ങനെ.

പറവകള്‍‍ ,
ചിറകടിയിലൊരാകാശമൊളിപ്പിച്ച്,
അതിരളവുകളില്‍ ഭ്രമിയ്ക്കാതെ,
തൂവലുകളാല്‍ മഴക്കാലങ്ങളൊളിപ്പിച്ച്,
മറവിയുടെ കൂടുതുറന്നെന്ന പോലെ,
തിരഞ്ഞുതിരഞ്ഞങ്ങനെ.

ചിതലുകള്‍ ,
ഓര്‍മ്മകളുടെ ചെറുവിരല്‍ 
സ്പര്‍ശം പോലെ,
മഴക്കാറിന്‍ തുന്നലുടുത്ത്,
തിരയുന്നെതെന്താണെന്നു
തിരയുമ്പോലെയെങ്ങനെ,

മത്സ്യങ്ങള്‍ ,
ചെകിളവിരലുകളാല്‍
ജലവീണമീട്ടി അപൂര്‍വ്വതകളുടെ
പുതുരാഗങ്ങള്‍ തുഴഞ്ഞങ്ങനെ,

രണ്ടുപേര്‍,
മറ്റെല്ലാം അവരിലേക്കോ,
മറ്റെല്ലാം അവരായോ,
അവര്‍തന്നെ ഇല്ലാതായെയാവുന്നതോ..
പോലെ നമ്മള്‍ ..

എറുമ്പുകള്‍,
പറവകള്‍‍,
മത്സ്യങ്ങള്‍,
നമ്മള്‍ ..

1 comment:

പ്രവാസം..ഷാജി രഘുവരന്‍ said...

ചിതലുകള്‍ ,
ഓര്‍മ്മകളുടെ ചെറുവിരല്‍
സ്പര്‍ശം പോലെ,
മഴക്കാറിന്‍ തുന്നലുടുത്ത്,
തിരയുന്നെതെന്താണെന്നു
തിരയുമ്പോലെയെങ്ങനെ......
നല്ല വായന ...ഇഷ്ട്ടമായി