പശു


സോണ.ജി പശു 
ജന്മം കൊണ്ട് 
കറവപ്പശു അല്ലായിരുന്നു 
കൊമ്പും ,അകിടും മുളച്ചത് 
അക്കരെ കടന്നപ്പോള്‍ മാത്രം !

അന്നൊക്കെ ശരിക്കും 
ചുരത്തിയിരുന്നു 
വയലുകളും ,പുല്‍മേടുകളും 
നിറഞ്ഞ ഗ്രാമം 

മനസ്സിന് മൂക്ക് കയര്‍ വീണപ്പോള്‍ 
മടങ്ങി വന്നു ദേശത്തേക്ക് 

ഏറെ കുറെയിപ്പോള്‍ 
പാല്‍ നിലച്ച മട്ടാണ് 
എന്ത് കൊണ്ടോ എന്നെ
പറമ്പിന് പുറത്താക്കി 

വാളിനും വയലിനുമിടക്കുള്ള 
പുല്‍ പലകയില്‍
അയവെട്ടി നില്‍ക്കുന്നു 
ആരെങ്കിലും വന്നിനി 
അറുത്താല്‍ മതി.  


No comments: