നിനക്കെന്തു കിട്ടും ..?


പ്രസാദ് കാക്കശ്ശേരി വരണ്ട തൊണ്ടയില്‍
ഇളം നീരായ് കുളിര്‍ത്താല്‍ 
നിനക്കെന്തു കിട്ടും ..?

കറി,പലഹാരാദികളില്‍ 
ചെരുകിയമര്‍ന്ന് 
സന്നിധിയില്‍ പ്രാര്‍ത്ഥനയായുടഞ്ഞ്
മില്ലില്‍ പിഴിഞ്ഞ് 
കണ്ണീര്‍ മെഴുത്ത സ്നേഹമായ് 
നിന്റെ കായ്ഫലം ഞങ്ങള്‍ക്ക് 
എന്നിട്ടും നിനക്കെന്തുകിട്ടും..?

പന്തലില്‍ പൂക്കുലയായ് വിടര്‍ന്നാല്‍ 
അടുപ്പില്‍ വിറകായെരിഞ്ഞാല്‍
പാവങ്ങളുടെ ചെറ്റയില്‍ 
മേല്‍ക്കൂരയായാല്‍
പാവം നിനക്കെന്തുകിട്ടും..?

വെറുതെയല്ല 
പ്രാന്ത് പൂത്ത നിന്റെ തലയില്‍ കയറി  
നാട്ടുകാര്‍ ലഹരിയൂറ്റുന്നത്..

5 comments: