സ്തുതി

ടി .എ.ശശി 
ഒന്നായതൊക്കെയും
രണ്ടാക്കി 
പലതാക്കി
കളങ്ങളാക്കി.
ഒത്തുകിട്ടിയാലൊരാളെ
ചോരയും മാംസവും
ചേർത്തൊന്നോടെ
തിന്നുകയും ചെയ്യും.

ചോരയും മാംസവും
വേർപെടുത്തി
രണ്ടു പാത്രത്തിലാക്കുവാൻ
മെനക്കെടില്ല..

മാംസത്തിന് ഒന്ന്
ചോരക്ക് ഒന്ന്
രണ്ടു പാത്രങ്ങൾ
കിട്ടാഞ്ഞിട്ടാണൊ..

മനുഷ്യനെന്നതിനു
പിന്നെയും സ്തുതി.

1 comment:

Karimpinpuzha Murali said...

urumparichu, chithalrichu, anukkalay murinju novumpoozhe
ariyulloo, aavashymulloo,aavukayulloo
ONNAVAAN!