ഹാരിസ് എടവന |
വേണമെങ്കിൽ ശ്വസിച്ചോയെന്നു
ഓക്സിജൻ കുഴലുകൾ പറയും
ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം
ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം
ദൈവത്തിനു മാത്രം മനസ്സിലാവുന്ന
സ്പന്ദനങ്ങൾ
വിവർത്തനം ചെയ്യാനുള്ള
വിഫലശ്രമങ്ങൾ നടക്കും
സ്പന്ദനങ്ങൾ
വിവർത്തനം ചെയ്യാനുള്ള
വിഫലശ്രമങ്ങൾ നടക്കും
അടുത്ത കിടക്കകളിൽ
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ
ബലാബലം നിൽക്കുന്ന ഫൈനൽ മാച്ചിലെ
എക്സ്ട്രാ ടൈം പോലെ
ആകാംക്ഷഭരിതമാവും ചിലപ്പോൾ
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
എക്സ്ട്രാ ടൈം പോലെ
ആകാംക്ഷഭരിതമാവും ചിലപ്പോൾ
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
തീർച്ചയായും നിങ്ങൾക്കപ്പോൾ
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു
ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു
ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............
12 comments:
വാടകമുറികൾ ഒഴിഞ്ഞുപോവും പോലെ
ആത്മാക്കൾ ഒഴിഞ്ഞുപോയ ശരീരങ്ങൾ
അടക്കാൻ മറന്ന ജാലകങ്ങൾപോലെ
തുറന്നിട്ടിരിക്കുന്ന കണ്ണുകൾ
ബലാബലം നിൽക്കുന്ന ഫൈനൽ മാച്ചിലെ
എക്സ്ട്രാ ടൈം പോലെ
..ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ....
നന്നായിരിക്കുന്നു ...ആശംസകള്‍ ..
തീര് ച്ചയായും നിങ്ങള്‍ ക്കപ്പോള്‍
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു
നല്ല ശക്തമായ വരികള്‍ ...അഭിനന്ദനങ്ങള്‍ ഹാരീസ്
“ഇന്നലെവരെ ചോദിക്കാതെ
അകത്തേക്കു വലിച്ചതിനു
പരാതിപ്പെടുമ്പോലൊരു
ഔദാര്യം“
പാറക്കടവ് പറഞ്ഞപോലെ, ശ്വസിച്ച വായുവിന്റെ ബില്ല് കിട്ടിയ പ്രതീതി... ഹാരിസ്, നന്നായിരിക്കുന്നു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
എല്ലാ പ്രതിരോധങ്ങളും തകർത്തു
ഓടിയെത്തിയേക്കാം
തീർച്ചയായും നിങ്ങൾക്കപ്പോൾ
വേണ്ടത്
കരുത്തുറ്റ ബാക്ക് വാഡുകളാണു
ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............
ഉടയവന്റെ ഔദാര്യത്തെ അറിയും നിമിഷങ്ങള്‍ ....
ആശംസകള്‍ ഹാരിസ് ...
ഹാരിസ്
നന്നായി .
അതെ.. അതെ.. അതെ ഹാരിസ്!
entha parayuka ................kollam......
ഡോക്ടർ പറയാറില്ലേ
പ്രാർത്ഥിക്കാൻ...............
സുശക്തം ഈ കവിത..
നന്നായി..
ജീവിതത്തിന്റെ ഗോൾമുഖത്തേക്കു
മരണത്തിൽ നിന്നും ഒരു ഫോർവേഡ്
....ellaa varikalum nannayirikkunnu Haris..
സവിശേഷതയുള്ള പ്രമേയം,
എനിക്കിഷ്ടായില്ല എഴുതിയ രൂപവും ഘടനയും. ആകെ അലങ്കോലപ്പെട്ട പോലെ വാക്കുകൾ. ഒരു പക്ഷെ എഴുത്തിന്റെ മരണവെപ്രാളം ഞാൻ കാണാതെ പോകുന്നതാകാം.
ശ്വസിക്കുന്നു എന്ന കാര്യം നാം തിരിച്ചറിയുന്നത് ഒരു ശ്വാസം മുട്ട് വരുമ്പോഴാണ്. അതു വരെ നാം ശ്വസിച്ചിരുന്നല്ലോ എന്ന് ഓർത്ത് അന്നേരം അൽഭുതപ്പെട്ടിട്ടുണ്ടോ നീ...
നന്നായി എഴുതി പിടിപ്പിച്ചു....കൊള്ളാം എനിക്കിഷ്ടമായി ...!!
oorjam prasarippikkunna kavitha. nannayirkkunnu
Post a Comment