പൊരുള്‍

സന്തോഷ്‌ അലക്സ് 
ഉദയ സൂര്യനില്‍ 
നിന്റെ ലംബമായ നിഴല്‍ കണ്ട്
ഞാന്‍ മൌനമായിരുന്നു 

എങ്ങും നിശബ്ധത 
എവിടെയോ ഒരു ഊമ കുഞ്ഞ്
സംസാരിക്കുവാന്‍ തുടങ്ങുന്നു 

മൌനമായ രാവില്‍ 
നീ പടം വരയ്ക്കേണ്ട 
ഉദയ സൂര്യനെ ചുംബിച്ചു കൊണ്ട് 
ഞാന്‍ നിന്റെ പടത്തിന്റെ പൊരുള്‍
മനസ്സിലാക്കും  

പ്രിയേ 
നിശബ്ദമായ വാക്കുകളില്‍ 
ഒരു പ്രകാശവലയമുണ്ട് 
നീ എന്നോട് മിണ്ടാതിരിക്കുമ്പോള്‍ 
ചൂട്ടു കത്തിച്ചു മുന്നേറുന്ന 
ജാഥയുടെ പൊരുള്‍ 
ഞാനറിയുന്നു .

No comments: