കാര്‍ (ദിനേശന്‍ പൂനത്തില്‍ )


എനിക്കും കാര്‍ വാങ്ങണം 
ഒരു കാറുണ്ടായാല്‍
പലതുണ്ട് കാര്യം 
തുണിയലക്കാനും
ഇസ്തിരിയിടാനും 
എപ്പോഴും തയ്യാര്‍ ,

അടുക്കളയില്‍ 
ചപ്പാത്തി പരത്താന്‍ 
സഹായിക്കും 
പെയിന്റടിക്കാന്‍ 
ഏണിയായി നിന്ന് തരും 

പറമ്പു കിളക്കാനും
ചെടി നനക്കാനും 
കൊന്നപ്പൂ പറിച്ചു തരാനും
വേണമെങ്കില്‍ 
ഡൈനിംഗ് ടെബിളാവാനും  
മടിയേതുമില്ല 

ചിലന്തി വലതട്ടാനും
കൊതുകിനെ അകറ്റാനും 
വലിയ താല്പര്യമാണ് 
കുളിമുറിയിലേക്ക് 
വെള്ളം ചൂടാക്കാനും 
കുട്ടിയെ കുളിപ്പിക്കാനും 
മറ്റാരെയും സമ്മതിക്കില്ല 
രാവിലെ ,
കുട്ടിയുടെ ബാഗും കുടയും 
വാട്ടര്‍ ബോട്ടിലുമെടുത്ത്  
ബസ്സ്റ്റോപ്പ്‌ വരെ 
കൈപിടിച്ച് നടത്തുന്നത് 
ചില്ലറ കാര്യമല്ലല്ലോ ....

No comments: