Anita verma




















ആവശ്യം 

ഞാന്‍ എന്റെ ദുഃഖം ഒറ്റയ്ക്കുള്ള രാത്രിയോട്‌ പറഞ്ഞു
അവള്‍ എന്നിലേക്ക്‌ ഇറങ്ങി വന്നു
അമ്പിളിയേയും കൊണ്ട്
ഞാന്‍ ഇതെല്ലാം സമുദ്രത്തിനോട് പറഞ്ഞു
അവന്‍ എന്റെ ആവശ്യമെല്ലാം വറ്റിച്ചു
ഞാന്‍ കാറ്റില്‍‍ എഴുതി ദു:ഖത്തിന്റെഅക്ഷരങ്ങള്‍
അത് അവയെ ചക്രവാളത്തിന്റെ അപ്പുറത്തേക്ക് കൊണ്ടുപോയി .
വാങ്ങുകയും വില്‍ക്കുകയുംചെയ്യുന്ന
ഈ ലോകത്തില്‍ നിന്ന് അകലെ
അവിടെ ഇത് ആവശ്യമുണ്ടെന്നുകരുതി
ഞാന്‍ ഭൂമിയിലേക്ക്‌ കുനിഞ്ഞു
-----------------------------------------------------


ദോഷം 

ഞാന്‍ പിറന്നപ്പോള്‍ എന്നില്‍ദോഷമുണ്ടായിരുന്നു
കാരണം ഞാന്‍ ‍ പെണ്‍കുട്ടി ആയതുകൊണ്ട്
വളര്‍ന്നപ്പോഴും ദോഷമുണ്ടായി
കാരണം ഞാന്‍ ആണ്‍പിള്ളേരേക്കാളും ബുദ്ധിമതിയായിരുന്നു
കുറേകൂടി വളര്‍ന്നപ്പോള്‍ ദോഷവും വലുതായി
കാരണം ഞാന്‍‍ സുന്ദരിയായിരുന്നു
കുറേകൂടി വളര്‍ന്നപ്പോള്‍ ദോഷം മറ്റൊന്നായി

കാരണം ഞാന്‍ തെറ്റിനെ എതിര്‍ത്തു
വൃദ്ധയായപ്പോഴും ഞാന്‍ ദോഷിയായി
കാരണം എന്റെ ആഗ്രഹങ്ങള്‍ തീര്‍ന്നില്ലായിരുന്നു
മരിച്ചപ്പോഴും ഞാന്‍ ദോഷിയായി
കാരണം ഇതെല്ലാംകൊണ്ട് എന്റെ മോക്ഷം
സാദ്ധ്യമല്ലായിരുന്നു

Anita verma  - Young Hindi poetess. Published two poetry collections. Received many awards for poetry. Lives in Ranchi

No comments: