Rajat Krishna















ശിക്ഷ

നന്ദിഗ്രാമിലെ വയലില്‍
പോലീസിന്റെ വെടിയേറ്റ്
ഇരുപത്തിയഞ്ച്കര്‍ഷകര്‍ മരിച്ചു

അല്ല നന്ദിഗ്രാമിലെ കര്‍ഷകര്‍
വയലില്‍ എന്തുചെയ്യുകയായിരുന്നു

വേലയും കൂലിയുമില്ലാത്തവര്‍
സര്‍ക്കാരിന്റെ കാര്യങ്ങളില്‍ തലയിടുകയായിരുന്നു.
-----------------------------------------------

സ്നേഹിതന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ട്‌

പട്ടണത്തില്‍ താമസിക്കുന്ന
സ്നേഹിതന്റെ വീട്ടില്‍ നിന്ന്
മടങ്ങിയതേയുള്ളൂ

അവിടന്നുമടങ്ങിയെങ്കിലും
സ്നേഹിതന്റെ വീട്
എന്റെ വീട്ടില്‍ കലര്‍ന്നതായി തോന്നുന്നു

ഇവിടത്തെ
വിരിപ്പുകളിലെ ചിത്രങ്ങളില്‍ ചിലത്
പെങ്ങള്‍വരച്ചവയാണ്
ചിലത് നാത്തൂനും
കൂപ്പ്കൈ സ്നേഹിതന്റെ ഭാര്യ തീര്‍ത്തതാണ്

സ്നേതിതന്റെ വീട്ടില്‍
ഞാന്‍ ആദ്യമായി പോയതാണ്
എന്നാല്‍ എനിക്ക് ഒരു കാര്യം മനസിലായി
സ്നേഹിതന്റെവീട്ടില്‍
എന്റെ വീടിനെ നിറച്ചിരിക്കുന്നു

ഞങ്ങളുടെ വെയില്‍
അവന്റെ പുമുഖത്ത് വീഴുന്നു
അവന്റെ വീടിനു പുറകില്‍
ഞങ്ങളുടെ തോട്ടത്തിലെ പേര പൂക്കുന്നു .

Young Hindi poet. Published one poetry collection in Hindi.  Working as a Teacher . Received many awards for poetry which include Mata Sundari Foundation award. Lives in Chatisgarh

No comments: