വേണോ കാശ്മീരി ആപ്പിള്‍



കമരുദ്ധീന്‍  ആമയം 




















കാണാറുണ്ട്  
സായഹ്ന സവാരിക്കിടെ 
തിയേറ്റര്‍ കോമ്പ്ളക്സിന് മുന്നിലെ തിരക്കില്‍ 
പുകയൂതി നില്‍ക്കും കൊലുന്നന്‍ ബംഗാളിയെ 

പിമ്പെന്നോ
മുമ്പെന്നോ വിളിക്കാം ആവശ്യം പോലെ 

ഒന്നമര്‍ത്തി നോക്കിയാല്‍ ,
ചിരിച്ചാല്‍ .
അരികിലെത്തി ചോദിക്കും 
കിളുന്ത്‌  റഷ്യയുണ്ട് സാര്‍ ..
വിളഞ്ഞ ഗോതമ്പ് പാടം

ഇറുക്കന്‍ കണ്ണുള്ള ഒര്‍ജിനല്‍ ചൈന 
പുത്തരി ചോറിന്റെ ആവിയും മണവും പറക്കുംഫിലിപ്പിനോ 
യുദ്ധ ഭൂമിയില്‍ നിന്നും ഒറ്റ പോറലുമേല്ക്കാതെ 
കഷ്ട്ടിച്ചു രക്ഷപ്പെട്ടെത്തിയ ഇറാക്കി 
മുബാറക്കിന്റെ ചെകിടത്തടിച്ച മിസരി 
ഉണ്ണുന്നതെല്ലാം മാറില്‍ കുരുപ്പിക്കും ജെബൂത്തി  

വെണ്ണീറിന്റെ മണമെന്നാലും
മണ്ണോളം താഴ്ന്നു ചിരിക്കും 
ചന്തവും ചന്തിയുമുള്ള  സുഡാനി 

ഒരു വെടിയ്ക്ക്‌ രണ്ടു വന്‍കരകള്‍  ഒന്നിച്ചു രുചിക്കണോ
വാനകണ്ണുള്ള തുര്‍ ക്കിയിരിപ്പുണ്ട്.

ഇഷ്ട്ടപ്പെടാതിരിക്കില്ല 
ഇന്നലെ എത്തിയതേയുള്ളൂ..
കുങ്കുമപ്പൂവിന് ആപ്പിളിലുണ്ടായ കാശ്മീര്‍ സന്തതി 

ഏതോ പഴയ സിനിമയില്‍ 
പല ജാതി വാച്ച്  
ഇരു കൈകളിലണിഞ്ഞ്
ഫോറിന്‍ വില്‍പ്പനക്കാരനായെത്തും 
കുതിരവട്ടം പപ്പു തന്നെ 

എത്ര രസത്തില്‍ 
ആയസത്തില്‍ 
മലര്‍ത്തിയടിക്കുന്നു ,ചെറുതാക്കുന്നു 
ലോകത്തെ ഇയാള്‍  ഒരു കുഞ്ഞു യോനിയോളം 

വാചകചതുപ്പില്‍ നിന്ന്  ഊരിപ്പോരാന്‍  
കൊതിച്ചും 
കൊതിക്കാതെയും ചോദിച്ചു 

റഷ്യ എന്നാല്‍ 
അസ്സല്‍ റഷ്യയാണോ..?
അതോ 
വല്ല തജീക്കി ,
കസാക്കി ,തുര്‍ക്ക്മാനി,
അസര്‍ ബൈജാന്‍  മുക്കു പണ്ടങ്ങള്‍ .
ചൈന എന്ന് പറയുമ്പോള്‍ 
നമ്മുടെ ദീനില്‍പ്പെട്ടതായിരിക്കുമോ ?
അറിഞ്ഞിടത്തോളം 
അവര്‍ക്കില്ല മതം 
വിശ്വാസം ,
ദൈവം .
ഉറയുണ്ടെങ്കിലും ഉറക്കുന്നില്ല 
മുനയിരിക്കാത്തോളത്തുള്ള സുരതം  

വേണ്ട 
ചോറിനൊപ്പം പാറ്റയെ 
നായയെ 
പെരിച്ചാഴിയെ തിന്നും ഫിലിപ്പിനോയെ 

സഹിക്കില്ല  
മമ്മിയെപ്പോല്‍  പ്രശസ്തമാം 
ഈജിപ്ശ്യന്‍ വായ്‌ നാറ്റം  ,
തുര്‍ക്കികളുടെ ഗര്‍വ്വ്,

താങ്ങില്ല 
അടിമകളല്ലാത്ത ആഫ്രിക്കയെ 
എത്ര കൊഴുത്ത മാറിടം കണ്ടാലും 
ഓര്മകുഴി തോണ്ടും സോമാലിയന്‍ വറുതി,
റുവാണ്ടന്‍ തലയോടുകള്‍ 

ഉണ്ടല്ലോ  കാശ്മീരി 
നമുക്കത്  മതി 
എത്രനാളായ്  കൊതിക്കുന്നു 
ദാല്‍ തടാകത്തില്‍ ഒരുല്ലാസ യാത്ര 

എങ്കിലും 
ചോദിക്കുന്നതില്‍ 
മുഷിയരുത്‌ സുഹൃത്തേ..

ഇവളേത് കാശ്മീരി 
മറ്റൊന്നും കൊണ്ടല്ല 
എന്തും അതിര് വിടാതെ സൂക്ഷിക്കണമല്ലോ 
ഈക്കാലത്ത് വിശേഷിച്ചും .

11 comments:

നസീര്‍ കടിക്കാട്‌ said...

അതിർത്തിപ്രദേശത്തെ കവിത

sabri said...

അതിരുകള്‍ കാക്കേണ്ട്തിന്റെ പ്രാധാന്യം
(സുബ്രഹ്മണ്യന്‍ ടി ആര്‍)

ഹബ്രൂഷ് said...

ummmmmmma

പകല്‍കിനാവന്‍ | daYdreaMer said...

!!! <3

khaadu.. said...

:)

Manickethaar said...

എത്ര രസത്തില്‍.......

RAJESH SHIVA (രാശി) said...

അതിര്‍ത്തികളുടെ .......!!!

എം പി.ഹാഷിം said...

good

P A Anish said...

Nalla Kavitha

tranziz said...

ശക്തമാണ് കമരുധീന്‍ എഴുതിയ വേണോ കാശ്മീരി ആപ്പിള്‍..
a.v.santhosh kumar

tranziz said...

ശക്തമാണ് കമരുധീന്‍ എഴുതിയ വേണോ കാശ്മീരി ആപ്പിള്‍..
a.v.santhosh kumar