Nityanand gayen

Nityanand gayen 













എനിക്ക് വില്‍ക്കാനാകില്ല

ഇന്ന് കവിതയുടെ വായനക്കാര്‍
കുറയുന്നു എന്ന് മനസിലാക്കി

ഞാന്‍ കവിത രചിക്കുന്നു

കച്ചവടത്തിന്റെ ഈ കാലത്ത്
മാര്‍ക്കറ്റില്‍ എല്ലാം വിറ്റുപോകുന്നു
എന്റെ കവിത ഒഴിച്ച്

ഞാന്‍ വില്‍ക്കാനായി എഴുതാറില്ല
വിറ്റു പോയാല്‍
പിന്നീട് ഒരിക്കലും
കവിത എഴുതാനാകില്ല

എന്റെ അഭിപ്രായം കൊണ്ട്
അവര്‍ക്ക് ഒരു വ്യത്യാസം വരില്ലെന്ന്
എനിക്കറിയാം
എനിക്ക് അവരോട് ഒന്നും പറയാനില്ല
പക്ഷെ

എനിക്ക് അവരെ പോലെ
എന്നെയും എന്റെ വികാരങ്ങളെയും
മാര്‍ക്കറ്റില്‍വില്‍ക്കാനാകില്ല .
---------------------------------------


അമ്പലത്തില്‍ അകപെട്ട ദേവതയെപ്പോലെ

മഴയത്ത്
ബംഗ്ലാവിലെ ബാല്‍ക്കണിയില്‍ ഇരുന്ന്
നീ ചൂട് ചായ നുകരുമ്പോള്‍
എന്റെ ശരീരം നനയുന്നു
ഗോതമ്പ് വയലില്‍

ചായ നുകുരവെ
എന്നെ കുറിച്ച്
ഒരു പുതിയ കവിത ആലോചിക്കുമ്പോള്‍
ഞാന്‍ നിന്റെ ഭക്ഷണത്തെ കുറിച്ചു ആലോചിക്കുന്നു

കവിത പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍
നിനക്ക് അനുമോദനം ലഭികുമ്പോള്‍
എന്റെ കുടുംബം
വിശപ്പിനോട് പൊരുതുന്നു

എന്റെ കണ്ണുകള്‍
ആകാശത്തിലേക്ക് ഉയരുന്നു
അവിടെ അമ്പലത്തിലകപെട്ട ദേവതയെ പോലെ
നിന്നെ ഞാന്‍ കാണുന്നു
എന്നാല്‍ അതിന്റെ ശ്രദ്ധ ഒരിക്കലും
ഞങ്ങളില്‍ ‍ഉണ്ടാവില്ല

Young Hindi poet with one poetry collection. Working as a Teacher. Lives in Hyderbad.

No comments: