ഈയിടെയായി
പൂജ്യത്തിന്
ചില
ആന്തരിക
മാറ്റങ്ങള്‍
അസ്വസ്ഥത
ചലനം
ആത്മഗതം
ചോദ്യങ്ങള്‍
ജഡത്വം
അവസാനിപ്പിക്കുന്നത്
ചരിത്രനിഷേധവും
പരിഷ്കരണം
പ്രതിസന്ധി
സൃഷ്ടിക്കലുമെന്ന്
അക്കങ്ങള്‍
പൂജ്യം
പൂജ്യമായിത്തന്നെ
എക്കാലവും
തുടരേണ്ടത്
അക്കങ്ങളുടെ
ആവശ്യമാവാം
അതുപക്ഷേ
പൂജ്യത്തിന്റെ
താല്പര്യമാകുന്ന
തെങ്ങനെ ?
3 comments:
haa
വ്യത്യസ്തമായ കവിത. കെട്ടിലും മട്ടിലും ഈ തരത്തിലൊന്ന് മുന്നേ വായിച്ചിട്ടില്ല എന്നുതന്നെ പറയാം.. വളരെ സ്വാഭാവികമായ ഇമേജുകളില്‍ ഒരു വ്യക്തമായ രാഷ്ട്രീയം അരക്കിട്ട് പറയുമ്പോള്‍ വായനയിലും അതിന്റെ തീക്ഷ്ണതയും ഊര്‍ജവും കടന്നുവരുന്നുണ്ട്.
നന്ദി നല്ല കവിതയ്ക്ക് അതിലുപരി വ്യക്തമായ സാമൂഹ്യബോധത്തിന്..
അണ്ണാ..
അതു തന്നെ..
“അസ്വസ്ഥത
ചലനം
ആത്മഗതം
ചോദ്യങ്ങള്‍“
-പൂജ്യമായിത്തീരുന്നതിന്റെ മുന്നോടി ഇവിടെയും!
(അപ്പു)
Post a Comment