പഴയ വീടുകള്‍
പൊളിച്ചടുക്കുന്ന പണിയാണ്.
ഒരിക്കലാരെങ്കിലും ഒളിപ്പിച്ചുവെച്ച്
പിന്നീടൊരിക്കലും
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ചിലത്
പണിക്കിടയില്‍
കണ്ടുകിട്ടുക പതിവാണ്.
എന്നാലും ,
ഇതുപോലൊരു വീട്.
അകച്ചുമരിന്റെ മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.
അടപ്പില്ലാത്ത ചെപ്പില്‍,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകള്‍.
കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍ നിന്ന് വെട്ടിവെച്ച
മുയല് ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.
ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .
പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത് തിരിഞ്ഞുനടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.
ഇതു പോലൊരു വീട്.
ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ചിലത്
പണിക്കിടയില്‍
കണ്ടുകിട്ടുക പതിവാണ്.
എന്നാലും ,
ഇതുപോലൊരു വീട്.
അകച്ചുമരിന്റെ മൂലയില്‍
മെഴുകുചായത്താല്‍ വരഞ്ഞ കുടില്‍.
മേലെ,ഒരു കഷ്ണം മേഘം
നിലത്ത് ,
അരികില്ലാത്ത സ്ലൈറ്റില്‍
മാഞ്ഞു തുടങ്ങും 'അമ്മ'.
അടപ്പില്ലാത്ത ചെപ്പില്‍,
വായിച്ചെടുക്കാനാകാത്ത കുറിപ്പ്.
കഴിച്ചതില്‍ ബാക്കി
നിറമുള്ള ഗുളികകള്‍.
കീറിപ്പറിഞ്ഞ ഒരു പുസ്തകം
വലിച്ചെറിഞ്ഞതായിരുന്നു.
പോകുന്ന പോക്കില്‍
കാട്ടുമണവുമായി പുറത്തു ചാടി
ചിത്രകഥകളില്‍ നിന്ന് വെട്ടിവെച്ച
മുയല് ,മുതല ,മാനുകള്‍
പെറുക്കിക്കൂട്ടിയ തൂവല്‍ മഴ.
ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ .
പണി തീര്‍ത്ത്
കൂട്ടാളികളോടൊത്ത് തിരിഞ്ഞുനടക്കവേ,
അവിടെ,
കട്ടിളപ്പടിയിരുന്നിടത്ത്
ഓര്‍മ്മകളുടെ ഉടുപ്പണിഞ്ഞ്,
തിരിച്ചറിയാനാകാത്ത ഒരു രൂപം
തന്റെ കുഞ്ഞ് മിഴികളാല്‍
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.
ഇതു പോലൊരു വീട്.
10 comments:
ഒന്നും മറന്നതാകില്ല.
പോകുമ്പോള്‍ ഒപ്പം കൂട്ടാമായിരുന്നില്ലേ
എല്ലാം,ഇങ്ങനെയൊരാളുടെ
കണ്ണില്‍ പെടുത്താതെ
വിബിന് ...... എന്തെങ്കിലും വേണമല്ലോ .............
ഇഷ്ട്ടമായി ഈ എഴുത്ത് ...ഇതു പോലൊരു വീട്.
ആശംസകള്‍
നല്ല കവിത. ഇഷ്ടമായി.....ഭാവുകങ്ങള്‍
nannayetaaa...nannaay1...!!!
വിബിൻ, നന്നായിട്ടുണ്ട് കവിത. എല്ലാം നഷ്ടപ്പെടുന്നവരെപ്പറ്റി, വിശേഷിച്ച് കുട്ടികളെപ്പറ്റി ആരോർക്കുന്നു? ഒരു വീട് അതു പോലുള്ള മറ്റൊരു വീടാകുന്നില്ല, ഒരാൾക്കും. നന്ദി
ഇതുപോലൊരു വീട്
ഇഷ്ടപ്പെട്ട കവിതകളില്‍ ഇടം നേടാതിരിക്കുന്നതെങ്ങനെ?
ആശംസകള്‍ മാഷേ
നല്ല കവിത...
നന്ദി
നല്ല കവിത...
നന്ദി
valare nanaayirikkunnu koottukaaraa!
ഓര്‍മ്മകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ അവശേഷിപ്പിക്കലുകളില് ആണെന്ന് തോന്നുന്നു.. അതുകൊണ്ടു തന്നെയാണ് ഈ കവിത ബാക്കിവെച്ച ഓര്‍മ്മകള്‍ക്ക് സുഖമുള്ള വേവലാതികളുടെ അടയാളപ്പെടുത്തലുകള്‍ ഉള്ളതും.
വ്യക്തമായ വായനയുണ്ട് വരികളില്‍ .
ഒന്നും മറന്നതാകില്ല. കാത്തുവെച്ചതാവും പുതിയ വഴിത്തിരിവുകള്‍ക്കും യാത്രകള്‍ക്കും വേണ്ടി.
നന്ദി..
സ്നേഹത്തോടെ..
Bunch of antique keys on brick wall background stock photo © MaximImages - stock photos in style
Post a Comment