ചെണ്ട

 



  










അസുരതാള ധ്വനി  
കാതിനാനന്ദ ലഹരി 
പകര്‍ന്നാടും മലയാള
മണ്ണിന്റെ ചൂരെഴും ചെത്തം 
കൊട്ടിക്കയറുന്നു സിരകളില്‍ .

മേളപ്പെരുക്കങ്ങളില്‍ 
രൗദ്രഭാവം കലിതുള്ളിയാടുന്നു
നിന്നിടന്തലക്കൊപ്പം
മംഗളകര്‍മ്മങ്ങളില്‍ അനുഗ്രഹം 
തേടുന്ന ലയവിന്യാസം 
നിന്‍ വലന്തലക്കൊപ്പം 
കൊട്ടിയാടുന്നു 

പല്ലാവൂരിന്റെ കീര്‍ത്തിയും 
പല്ലശനയുടെപ്രൌഢിയും 
ആലിപ്പറമ്പിന്റെ മേന്മയും
സര്‍വോപരി മാരാരുടെ പരിചയവും 
നിന്‍റെ ചരിത്രം കുറിക്കും 
ഘോഷങ്ങളാകുന്നു.

അടിവാങ്ങാന്‍ ഞാനും 
കാശുവാങ്ങാന്‍ നീയുമെന്ന 
ചൊല്ലന്വര്‍ഥമാക്കും കാലമിത് 
ഞങ്ങള്‍ക്ക് സ്മൃതിയില്‍ 
നീയെന്നും പക്കമേളം.

10 comments:

muralidharan said...

ഇഷ്ടമായി സര്‍...ചെണ്ടയെ കുറിച്ച് മുന്‍പ് ഞാന്‍ ഓര്‍കൂട്ടില്‍ എഴുതിയ ഒരു പൊട്ട കവിതയും ഈ നല്ല വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്നു..

ചെണ്ട..!! ചെണ്ട..!!

ആസുരതാളമാണെനിയ്ക്ക്
അതിനു ചേര്‍ന്ന ശബ്ദവും
തൃപുടയും ആദിയും അലറി
വിറച്ച് പൊരിവെയിലിലും
തിമര്‍ക്കും, തരികിടയല്ലിത്
പഞ്ചവാദ്യം എനിയ്ക്ക് വശമില്ല
പഞ്ചാര ശബ്ദം എനിക്കറിയില്ല
ദേവന്നും ദേവിയ്ക്കും അകമ്പടി,
പിന്നെ ഉത്സവകൊഴുപ്പിന്നും
നടവരെ ഞാന്‍ തന്നെ വേണം
നീ പുരോഹിതനല്ലേ, തൊട്ട്
അശുദ്ധമാവണ്ടാ,ദേവിമാരെയും
ദേവന്മാരെയും ശ്രീകോവിലില്‍
കയറ്റി വാതിലടച്ച് പൂജിച്ചോളൂ
വാകച്ചാര്‍ത്തും നിനക്കുള്ളതല്ലേ
ആരും തടയില്ലാ നിന്റെയവകാശം
ഞാന്‍ അപ്പോളും പൊരിവെയിലില്‍
അലറി പ്രകമ്പനം കൊണ്ട് മുറ്റത്ത്
എന്റെ ജന്മകര്‍മ്മം ചെയ്തോളാം !!

asmo puthenchira said...

Murali. ur chenda. ishtayi. puthiya oru maanam kavithayil vaayikkaam. ashmsakal. nandhi.

ഏറുമാടം മാസിക said...
This comment has been removed by the author.
ഏറുമാടം മാസിക said...

പ്രിയകവി...
കവിത വായിച്ചു
ആദ്യ രണ്ടു ഖണ്ഡിക
ഓക്കെ എന്നു തോന്നി
എന്നാല്‍ അവസാന ഖണ്ഡികകള്‍ പാളിപ്പോയി.
ഇതിലും നന്നായി,
എന്റെ ചങ്ങാതിയുടെ
നാലാംക്ലാസ്സില്‍ പഠിക്കുന്ന
മകള്‍
ചെണ്ട എന്ന വിഷയം കൊടുത്താല്‍
നന്നായി കവിതയെഴുതും..

Unknown said...

ഇതിപ്പോള്‍ ചെണ്ടയെക്കുറിച്ചുള്ള കവിതയോ അതോ വാചക കസര്‍ത്ത് കഴിഞ്ഞ് ചെണ്ട എന്ന പേരിട്ടതോ.

അസ്മോ മോശമില്ലാതെ കവിത എഴുതും എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. അത് മാറിക്കിട്ടി.

പിന്നെ പുതുകവിത കോടാലിയും കൊണ്ട് ഇറങ്ങിയിട്ടുണ്ടല്ലോ പുള്ളിയോട് ചോദിച്ചാല്‍ കവിത എങ്ങനെ എഴുതണം എന്ന് പഠിപ്പിച്ച് തരില്ലെ. പുള്ളി നാലുവയസ്സുകാരിയെക്കൊണ്ട് വരെ കവിത എഴുതിക്കും എന്ന് പറഞ്ഞത് കേട്ടില്ലെ.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...
This comment has been removed by the author.
പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...
This comment has been removed by the author.
Unknown said...

സാര്‍ കവിത കണ്ടു
സത്യം പറയുമ്പോള്‍ ഒന്നും വിചാരിക്കല്ലേ പ്ലീസ്
നിങ്ങളോടുള്ള എല്ലാ ബഹുമാനവും പോകുമോ എന്ന് തോന്നുന്നു


ചെണ്ട എന്റെ തലയില്‍ വീണത്‌ പോലെ തോന്നിപ്പോയി
ചെണ്ട കോലുകൊണ്ട് ഒരടി കിട്ടിയ പോലെയും

naakila said...

നാസറിനോടു യോജിക്കുന്നു
നല്ലതാക്കാമായിരുന്ന ഒരു കവിത

kavanad said...

aashamsakal