കണിമോള്‍ 


നമുക്ക്
വെള്ളപ്പുള്ളിയുള്ള
ഒരു പുഴയുണ്ടായിരുന്നു.
കറവ തീര്‍ന്നപ്പോള്‍ വിട്ടു.
ഇറച്ചിവില ലാഭം!

പച്ചയായും മഞ്ഞയായും
നിറം മാറുന്ന
ഒരു മണ്‍പാത്രം
നമുക്കുണ്ടായിരുന്നു.
ആയിരം പേരെങ്കിലും
അതില്‍നിന്നിപ്പോള്‍
അന്നമുണ്ണുന്നു.
സോഷ്യലിസം വാഴട്ടെ!

അന്തി ചായുമ്പോള്‍
സ്വര്‍ണ്ണപരാഗവും
നേര്‍ത്ത സുഗന്ധവുമോര്‍മ്മിപ്പിക്കുന്ന
മഞ്ഞ പതിറ്റടിച്ചെടി
നമ്മുടെ വീടിന്
ഒട്ടും ഇണങ്ങുന്നില്ല.
അതിന്റെ
ഒടുക്കത്തെ ഒരു നൊസ്റ്റാള്‍ജിയ!

2 comments:

ManzoorAluvila said...

കറവ തീർന്ന പുഴകൾ..സത്യം..

..ആശംസകൾ

naakila said...

ഒടുക്കത്തെ ഒരു നൊസ്റ്റാള്‍ജിയ!

കവിതയുടെ ട്വിസ്റ്റ് നന്നായി