മറയ്ക്കേണ്ടത്
ഉമ്മാ ,

അപ്പുറത്തെ കല്യാണം
കഴുത്തില്‍ പൊന്‍നൂലൊന്നെങ്കിലും
കാതില്‍ ലോലാക്കും
കണ്ണില്‍ മയ്യെഴുതണ്ടേ
കാലില്‍ കൊലുസും കിലുക്കണം
ഒരു മുഴം പൂവൊന്നു
മുടിയില്‍ കൊരുക്കണം
മിന്നുന്ന തട്ടം, അതിന്‍ മേലെ.

ഇതെല്ലാം ഉമ്മ കൂട്ടിയാല്‍ കൂടുല്ല മോളെ

എന്നാല്‍
ഒരു പര്‍ദ്ദക്ക് പാങ്ങുണ്ടോമ്മാ

6 comments:

അഹ്മദ് മുഈനുദ്ദീന്‍ said...

jeevanulla kavitha
jeevithamulla kavitha

അഹ്മദ് മുഈനുദ്ദീന്‍ said...
This comment has been removed by the author.
twin said...

മിനികഥ കൊള്ളാം ട്ടോ! ആനുകാലിക കവിതയില്‍ ഇനി ഫലിത ബിന്ദു കൂടി ആവാം..!

lakshmi said...

നന്നായിരിക്കുന്നു, പ്രകടന പരത ഏറ്റം കൂടുതല്‍ ഉള്ള മുസ്ലിം സമുദായത്തില്‍ ഒരു നിശബ്ദവിപ്ലവമായി കൂടി പര്‍ദ്ദ പ്രചരികുന്നുണ്ട് , സ്വാതന്ത്ര്യത്തിന്റെ ഹനികലായി മാത്രം പര്‍ദ്ദയെ കാണുമ്പോള്‍ മറ്റൊരു കോണില്‍ നിന്നുള്ള പെണ്‍ കാഴ്ച ,തുടരൂ

Vijayan said...

ചിന്തോദ്ധീപകം ഈ കവിത ...
അഭിനന്ദനങ്ങള്‍ ....

rajeshshiva said...

ഉമാ..നന്നായിട്ടുണ്ട് ..:)