ഉമ്മാ ,
അപ്പുറത്തെ കല്യാണം
കഴുത്തില്‍ പൊന്നൂലൊന്നെങ്കിലും
കാതില്‍ ലോലാക്കും
കണ്ണില്‍ മയ്യെഴുതണ്ടേ
കാലില്‍ കൊലുസും കിലുക്കണം
ഒരു മുഴം പൂവൊന്നു
മുടിയില്‍ കൊരുക്കണം
മിന്നുന്ന തട്ടം, അതിന് മേലെ.
ഇതെല്ലാം ഉമ്മ കൂട്ടിയാല്‍ കൂടുല്ല മോളെ
എന്നാല്‍
ഒരു പര്‍ദ്ദക്ക് പാങ്ങുണ്ടോമ്മാ
6 comments:
jeevanulla kavitha
jeevithamulla kavitha
മിനികഥ കൊള്ളാം ട്ടോ! ആനുകാലിക കവിതയില്‍ ഇനി ഫലിത ബിന്ദു കൂടി ആവാം..!
നന്നായിരിക്കുന്നു, പ്രകടന പരത ഏറ്റം കൂടുതല്‍ ഉള്ള മുസ്ലിം സമുദായത്തില്‍ ഒരു നിശബ്ദവിപ്ലവമായി കൂടി പര്‍ദ്ദ പ്രചരികുന്നുണ്ട് , സ്വാതന്ത്ര്യത്തിന്റെ ഹനികലായി മാത്രം പര്‍ദ്ദയെ കാണുമ്പോള്‍ മറ്റൊരു കോണില്‍ നിന്നുള്ള പെണ് കാഴ്ച ,തുടരൂ
ചിന്തോദ്ധീപകം ഈ കവിത ...
അഭിനന്ദനങ്ങള്‍ ....
ഉമാ..നന്നായിട്ടുണ്ട് ..:)
Post a Comment