![]() |
രാമചന്ദ്രന് വെട്ടിക്കാട് |

പണ്ട് പണ്ട്...
ഒരിടത്തൊരിടത്ത്..
വേണ്ടച്ഛാ.. ഇത് മടുത്തു
പണ്ട് പണ്ടല്ലാതെ
ഒരിടത്തൊരിടത്തല്ലാതെ
ഒരു കഥയും പിന്നീടുണ്ടായില്ലേ?
ഇന്നിപ്പോള്‍ കഥയുള്ള
രാജ്യവും രാജാവും
രാജകുമാരിയെ രക്ഷിക്കാന്‍
രാജകുമാരനും ഇല്ലല്ലോ മകളേ
കേട്ടാല്‍ നടുങ്ങുന്ന
കഥയില്ലായ്മകള്‍
കേട്ടുറക്കം കളയുന്നതെന്തിന്?
അച്ഛനിപ്പോള്‍ വേറെ കഥ പറയാം
പണ്ട് പണ്ട്..
ഒരിടത്തൊരിടത്ത്..
19 comments:
ഒന്നും പറയാനില്ല.. ചില നഗ്ന സത്യങ്ങള്‍ അങ്ങിനെയാ..നിശബ്ദമായി അംഗീകരിക്കുക...
അടുത്ത തലമുറക്ക് പണ്ട് പണ്ട് എന്നു പറഞ്ഞു തുടങ്ങാന്‍ ഒരു കഥപോലും ഇല്ലാതാവും എന്നതും ഒരു സത്യം...
ഈ പുതിയ കണ്ടത്തലിനു അഭിനന്ദനങ്ങള്‍
SUPER.....!!!!
CONGRTS....
കേട്ടാല്‍ നടുങ്ങുന്ന
കഥയില്ലായ്മകള്‍
കേട്ടുറക്കം കളയുന്നതെന്തിന്?
വാസ്തവം
"പണ്ട് പണ്ട്..
ഒരിടത്തൊരിടത്ത്.. "
ആകുമ്പോൾ
കഥയില്ലായ്മകളെന്തുമാകാമല്ലോ ?
കേട്ടാല്‍ നടുങ്ങുന്ന
കഥയില്ലായ്മകള്‍
കേട്ടുറക്കം കളയുന്നതെന്തിന്?
മനസിലാവുന്ന ഭാഷയില്‍ മെല്ലെ പറഞ്ഞു കൊടുക്കണം രാമാ. പെട്ടന്നുള്ള നടുക്കങ്ങളില്‍ നിന്ന് അവള് ഭാവിയില്‍ രക്ഷപെടട്ടെ.
'പണ്ട് പണ്ട്' ഇന്നില്ല.ഇന്ന് 'ഇന്ന്' മാത്രമേ ഉള്ളൂ.ഇന്നലെയിലേക്ക് നോക്കാന്‍ ഇന്നാരെയും കിട്ടില്ല.
മക്കളെ,ഇന്ന് ഇവിടെ......എന്നാക്കി തുടങ്ങാം പുതിയ കഥകള്‍ ! വായിക്കാനറിയുമെങ്കില്‍ വായിക്കട്ടെ പത്രം മുഴുവന്‍ നിറഞ്ഞു കിടക്കുകയല്ലേ?അലെങ്കില്‍ വായിച്ചിട്ടു പറഞ്ഞു കൊടുക്കാം!എന്താ....അല്ലെങ്കില്‍ വര്‍ത്തമാനപത്രങ്ങളും സെന്‍സര്‍ ചെയ്യപ്പെടട്ടെ!
ഇന്നിപ്പോള്‍ കഥയുള്ള
രാജ്യവും രാജാവും
രാജകുമാരിയെ രക്ഷിക്കാന്‍
രാജകുമാരനും ഇല്ലല്ലോ മകളേ..
:(
വരികള്‍ ഇത്ര പിശുക്കേണ്ടിയിരുന്നില്ല ഇഷ്ടാ ...
ഇപ്പോഴിപ്പോള്‍ പലയിടത്തായി കഥകള്‍ തീരാത്ത പല പല കഥകള്‍ അല്ലെ ?...
puthiya kathakal kuttikalkk paranju kodukkaruthu... avar pedikkum ... parayuka mahabaratha kathakal kutti kathakal thudangiya va mathram......
വാസ്തവം..പഴയതെല്ലാം കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്നു..
പണ്ട് പണ്ട് ഒരു കവിയുണ്ടായിരുന്നു.... എന്നാവുമോ ഇനി?
kollam..
good....
പണ്ട്പണ്ട്… ഒരിടത്തൊര്… എന്ന് തുടങ്ങുന്ന കഥക്കാലം
ഇന്ന് നെറ്റിൽ കുരുങ്ങി പിടയുന്നു; എങ്കിലും , ചില സുമനസ്സുകൾ
ഇന്നും ഇത്യാതി കഥചെപ്പുകൾ സൂക്ഷിക്കുന്നു. വരും തലമുറകൾക്കായി…
നല്ലത്, നന്മവരട്ടെ, ആശംസകൾ…………
പണ്ട്..പണ്ട്....ഒരിടത്തൊരിടത്ത്....
ഒത്തിരി ഇഷ്ട്ടമായി
nice :)
പണ്ട് പണ്ടായിരുന്നെങ്കിൽ കുറേ കൂടി
കുറെകൂടി എഴുതാമായിരുന്നു,
ഇന്നെവിടെ സമയം അല്ലേ..
പണ്ടു പണ്ടിനു സാധ്യത ഇപ്പോഴുമില്ലെ?
Post a Comment