എസ്. ജോസഫ് |
ഒരുപുഴയുടെ തീരത്ത് പിറവികൊള്ളുമ്പോള്‍
സ്വന്തം പുഴ എന്നാ പുഴ വിളികൊള്ളാം
എന്റെ പിറവിയും വളര്‍ച്ചയും കുന്നിന് പുറത്തായിരുന്നു
കുന്നിറങ്ങിയാല്‍ തോട്ടുകരയില്‍ എത്താം
അവിടെന്റെ കുളി ,അലക്ക് ,മീന്‍ പിടുത്തം
വളര്‍ന്നപ്പോള്‍ ഞാന്‍ ആ തോടിന്റെ കരയിലൂടെ
താഴോട്ടു പോയി
പാറ കെട്ടുകളില്‍ തലതല്ലി
ഇല്ലികൂട്ടങ്ങല്ക്കിടയിലൂടെ
വളവുകടന്ന്
കലുങ്കിനിടയില്‍ മറന്ന്
അത് വലിയ ഒരു തോട്ടിലെത്തി
അവിടെ ഞാന്‍ കുളിച്ചു
തുണികള്‍ അലക്കി
മീന്‍പിടിച്ചു
തോട്ടുകരയിലൂടെ പിന്നെയും ഞാന്‍ പോയി
തോടൊരു പുഴയില്‍ അലിയുന്നു
പുഴയോടൊപ്പം പോയില്ല
കാരണം
തോടുകളുടെ കവി മാത്രമാണ് ഞാന്‍
കുഞ്ഞുകവി
സ്വന്തം തോടുകള്‍ എന്നവ വിളികൊള്ളുന്നു.
11 comments:
നന്നായിട്ടുണ്ട്
കുഞ്ഞുകവി
നന്നായിരിക്കുന്നു...
ആശംസകൾ....
ഇതിൽ ഭാരതപ്പുഴമാഹാത്മ്യപ്രവാചകരോടുള്ള ഒരു പരിഹാസം ധ്വനിക്കുന്നു
തോട്ടില്‍ പരളിനെ പിടിക്കുന്നവര്‍ പുഴയില്‍ മത്സ്യം പിടിക്കുന്നവരെയും കടലില്‍ തിമിംഗല വേട്ട നടത്തുന്നവരെയും നോക്കി പടിക്കുന്നത് നന്നായിരിക്കും.
ഞാന്‍ ഈ നാട്ടുകാരനല്ലേ......
as usual....ujjwalam....
good 1
ഇടശ്ശേരിവഴിയിലില്ല. പുഴയ്ക്കൊപ്പം പോകില്ല. പക്ഷേ തോട്ടില്നിന്നെങ്ങനെ നേരിട്ടു കടലിലെത്തി ജോസഫ്?
ജസ്റ്റിന് , ജോസഫിനു കടല്ത്തീരകവിതകളുമുണ്ട്.
പുഴയോടൊപ്പം പോയാൽ ഒടുവിൽ സമുദ്രത്തിൽ.
അതിലലിയും നമ്മുടെ ജീവന്റെ ഉപ്പ്.
തിരിച്ചെടുക്കാനാവില്ല. തിരിച്ചൊരു യാത്രയും
അസാധ്യം. തോടിനൊപ്പം വയൽതടങ്ങൾ
താണ്ടിയാൽ, മരപ്പാലം നൂണ്ടുപോയാൽ വീണ്ടും
ഇളം കാറ്റേൽക്കാം. നന്ന്. അർത്ഥങ്ങളും
അനർത്ഥങ്ങളും.
നന്ദി.
എം. ഫൈസൽ
Post a Comment