കാത്തുവയ്പ്പ്

ബിന്ദു കൃഷ്ണന്‍ 














എന്റെ അമ്മ ഒന്നും കളയില്ല.
ഒരു തുരുമ്പിച്ച ആണി പോലും.
എന്നെങ്കിലും എല്ലാറ്റിനും
ഒരാവശ്യം വരുമെന്ന്
അമ്മ കരുതുന്നു.
എല്ലാം കാത്തുവയ്ക്കുന്നു.
ഞങ്ങളുടെ വീട്
ഒരു വലിയ ചവറ്റുകുട്ടയായ് മാറുന്നു.


അച്ഛന്‍ മറിച്ചാണ്.
എല്ലാം കളഞ്ഞിരിക്കുന്നു.
വാച്ചുകളിലെ സൂചികള്‍ ,
നേടിയ പ്രശസ്തിപത്രങ്ങള്‍ ,
നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന
മസ്തിഷ്ക കോശങ്ങള്‍ ...
എല്ലാം കളഞ്ഞുപോയിരിക്കുന്നു.


അമ്മ ഇപ്പോള്‍ 
അച്ഛനു വേണ്ടിക്കൂടി
എല്ലാം സൂക്ഷിച്ചുവയ്ക്കുന്നു.
ഈ ദിനങ്ങളിലൊന്നില്‍
എന്റെ ആദ്യമിളകിപ്പോയ കുഞ്ഞുപല്ല് 
ഒരു ചെപ്പില്‍ നിന്ന്
അമ്മ എടുത്തു തരുമെന്ന്
ഞാന്‍ ഭയക്കുന്നു.
അത് വാങ്ങുന്ന എന്നെ ചൂണ്ടി
ഈ സ്ത്രീ ആരാണെന്ന്
അച്ഛന്‍ ചോദിക്കുമെന്നും.

14 comments:

SHYLAN said...

സ്ത്രീയേ..

asmo puthenchira said...

sathya thileakku viral choondunna aarjavam kavitha sakshaalkarikkunnu.

sreekumar m s said...

എന്നെങ്കിലും എല്ലാറ്റിനും
ഒരാവശ്യം വരുമെന്ന്
അമ്മ കരുതുന്നു.
എല്ലാം കാത്തുവയ്ക്കുന്നു............

ദേവസേന said...

ഒരു ഉമ്മ ഈ കാത്തു വെയ്പ്പിനു.

jayaraj said...

enthum ennenkilum aavsyam varum

jayaraj said...

edakku aa vazhi varumallo
http://pularveela.blogspot.com
http://niracharthu-jayaraj.blogspot.com

അനൂപ്‌ .ടി.എം. said...

നല്ല കവിത..
ഇഷ്ട്ടപെട്ടു

Yamini said...

Hoi, Kollam ketto!

naakila said...

നന്നായി
പുതുകവിതയുടെ രുചിപ്പ്

SATCHIDANANDAN said...

Good and terse.

പ്രണയകാലം said...

വളരെ നന്നായി എഴുതിയിരിക്കുന്നു

സുജനിക said...

സൂക്ഷിച്ചുവെക്കുന്നപോലെ പ്രധാനമാണ് കളയലും. അവസ്തുക്കൾ കളയണം..(അവസ്തു നിർബന്ധപരേ....എന്നു കാളിദാസൻ)

Unknown said...

valare nannayi ennu parayan madikkunnilla..avasanam mrithiyude njarakkathil smrithi kaimosam varumo namukkennu bhayakkanam....!

pradeepramanattukara said...

nalla kavitha