മൃതസഞ്ജീവനി         ഡോ പി എസ് ശ്രീകലങ്ങല തുരുമ്പിച്ചതെങ്കിലും പൊട്ടിയിട്ടില്ല;
മുറിവില്‍നിന്നൊഴുകിപ്പരന്ന ചോര കറുത്തു കട്ടപിടിച്ചിട്ടും
മണം ചുടുരക്തത്തിന്റേതു തന്നെ.

ഏഴു കടലും കടന്നെത്തുന്ന  രാജകുമാരനെ കാത്തിരുന്ന്
ഓരോ അന്തേവാസിയും പടിയിറങ്ങിപ്പോയി,
ആകാശവും കടലും കൈകോര്‍ക്കുന്ന ഏതോ ദ്വീപിലേയ്ക്ക്...

എനിക്കു പോകേണ്ടത് ആകാശത്തിലേയ്ക്കാണ്
കാണുന്നില്ലല്ലോ മേലേയ്ക്കുള്ള പടികള്‍ ...

എന്ത്.! ഞാനേറ്റവും മേലെയാണെന്നോ?
ഇനി ഇറക്കം മാത്രമേ ഉള്ളൂവെന്നോ?

കാണുന്നുണ്ടു ഞാന്‍ നിലാവു കരിയുന്നത് ...
കേള്‍ക്കുന്നുണ്ട് വെയിലു കരയുന്നത് ....

ഇനി ഞാന്‍ കെട്ടുന്നുണ്ട്; ഓരോ സ്വപ്നവും പെറുക്കിവെച്ച്
ഒരു കോണിപ്പടി;
നിന്നിലെ നീലിമയിലേയ്ക്ക്... 

5 comments:

പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത said...

ഇനി ഞാന്‍ കെട്ടുന്നുണ്ട്; ഓരോ സ്വപ്നവും പെറുക്കിവെച്ച്
ഒരു കോണിപ്പടി;
നിന്നിലെ നീലിമയിലേയ്ക്ക്...

arifa said...

"And it's whispered
that soon if we all call the tune
Then the piper will lead us
to reason
And a new day will dawn for those who stand long
And the forests will echo with laughter....."

കോണിപ്പടികള്‍ പണിയുക തന്നെ വേണം....
വഴികളില്ലാത്തിടങ്ങളിലെല്ലാം ഓരോരോ പടിയായി പണിതീര്‍ത്ത്‌ ഇനിയും മേലേക്ക്.......

കുസുമം ആര്‍ പുന്നപ്ര said...

ചങ്ങല തുരുമ്പിച്ചതെങ്കിലും പൊട്ടിയിട്ടില്ല;
മുറിവില്‍നിന്നൊഴുകിപ്പരന്ന ചോര കറുത്തു കട്ടപിടിച്ചിട്ടും
മണം ചുടുരക്തത്തിന്റേതു തന്നെ.
kollam teacher

nikukechery said...

:)

Anonymous said...

ഇനി ഞാന്‍ കെട്ടുന്നുണ്ട്; ഓരോ സ്വപ്നവും പെറുക്കിവെച്ച്
ഒരു കോണിപ്പടി;
നിന്നിലെ നീലിമയിലേയ്ക്ക്...
ആ കോണിപ്പടിക്ക് ആശംസകള്‍ ....!!

നന്നായിരിക്കുന്നു ചേച്ചി..!


http://mazhamanthram.blogspot.com/