കുമിളകളിൽ ചെവിയോര്‍ത്ത്










                                                ജയന്തി മേനോന്‍







ഓരോ മഴത്തുള്ളിക്കകത്തും നിരവധി നിശ്വാസങ്ങളുണ്ട്
ശ്വാസങ്ങളില്‍  കയറിയിരുന്നവര്‍  പിന്നെ
ദീര്‍ഘശ്വാസം പോലെ പെയ്തിറങ്ങുന്നു

മഴയുടെ, പുഴയുടെ ആഴങ്ങളില്‍ തേങ്ങലിന്റെയോ
പൊട്ടിച്ചിരിയുടെയോ സങ്കടം തിരഞ്ഞ്
പരസ്പരം താങ്ങുംതണലുമായ് ഊന്നു വടികളാകുന്നു.

മഴയുടെ  ആരവങ്ങളില്‍ ദിശാബോധത്തിന്റെ കുമിളകള്‍
പൊട്ടിയും പൊടിഞ്ഞും കൂട്ടി വച്ചിരിക്കും.
ഒന്നോ അതിലധികമോ കാറ്റ് വന്ന്‍
പ്രാകൃത ജന്മം പോലെ ഹൊ ഹൊ വിളിച്ച്
മഴയിലേക്ക് തുളഞ്ഞ് കുമിളപോലെ ഇറങ്ങി പോകും.

കീഴടക്കേണ്ടിയിരുന്ന രാജ്യങ്ങളുടെ പേരുകള്‍
ഭൂപടങ്ങളുടെ ചിത്രങ്ങളില്‍ അതിര്‍ത്തികള്‍ കെട്ടി
ലാവ പോലെതിളച്ചുയരുന്ന ഇനിയും കെട്ടു പോയിട്ടില്ലാത്ത
ദ്രവിച്ച ചില ഹൃദയങ്ങള്‍ 
ഓരോ തുള്ളിയിലും ഓരോ ശ്വാസങ്ങളുടെ ഈന്തപ്പനകളുണ്ട്.
ചരിത്രത്തില്‍ നിന്നും വേട്ടയാടപ്പെട്ടവര്‍

മഴയുടെ ഓരോ തുള്ളികളിലും
മെതിക്കുന്ന ഓരോ അട്ടഹാസമുണ്ട്.
പുറം ലോകത്തോട് പറയാന്‍ വെമ്പുന്ന
ഒച്ചയുടെ ഒരു ഖനിയില്‍, പുറത്തേക്കൊഴുകാന്‍തുനിഞ്ഞ്
കത്താന്‍ വെമ്പി പെയ്തു കൊണ്ടേയിരിക്കും.

ഇന്നലെത്തെ മനുഷ്യനെവിടേന്ന് ചോദിച്ച്
മഴപ്പെയ്ത്തിന്റെ തുള്ളികളില്‍ അടക്കം പറഞ്ഞ്
ഇതാ ഈ കുമിളകള്‍ക്കത്താണെന്ന് ഒച്ചവച്ച്
ഓരോ തുള്ളിയുടേയും ആഴത്തിലേക്ക് ഇറങ്ങി
ശ്വാസമായി മാറിയ മനുഷ്യന്‍ !
 
തുള്ളിയിലെ കടലിലൂടെ വേവലാതിപ്പെട്ട് ഓടി
പുറത്തേക്ക് കടക്കാനൊരു വാതിലെങ്കിലുമുണ്ടോന്ന്
കുമിളകളില്‍ ചെവിയോര്‍ത്ത്
ഇന്നത്തെ മനുഷ്യന്റെ ശബ്ദത്തിനായ് എരിപൊരികൊള്ളും.

നോക്കൂ മഴ പെയ്യുക തന്നെയാണ്.
കാതോര്‍ത്താല്‍
നിങ്ങള്‍ക്കും കേള്‍‍ക്കാം ഇന്നലെത്തെ മനുഷ്യന്‍ 
ബഹളം വയ്ക്കുന്നതിന്റെ
തെളിഞ്ഞ ഒച്ച

6 comments:

പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത said...

നോക്കൂ മഴ പെയ്യുക തന്നെയാണ്.
കാതോര്‍ത്താല്‍
നിങ്ങള്‍ക്കും കേള്‍‍ക്കാം ഇന്നലെത്തെ മനുഷ്യന്‍
ബഹളം വയ്ക്കുന്നതിന്റെ
തെളിഞ്ഞ ഒച്ച

ഏറുമാടം മാസിക said...

നല്ല കവിത

ചിത്ര said...

nannayitund..

swarthan said...

mazhakkavithaqyil kumilakalude nombaranghaliol poorvasooriakalude nizhalukal adakkam pararyunnathu enikku kelkkanavunnu .bimangale kadatthikkondu pokumbol alpam koodi moulikatha aakkaamaayirunnu.

mashikoodu said...

സമകലീന നഗര ചിത്രം
വരച്ചു വച്ചിരിക്കുന്നു
നല്ല കവിത

sudhi puthenvelikara
bahrain
pvksudhi@gmail.com

ജസ്റ്റിന്‍ said...

വളരെ നല്ല കവിത.

കല്‍പ്പനകള്‍ ഗംഭീരം.