എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്


എസ്.കണ്ണന്‍ 
























രു രശ്മി പോലെ
തിളങ്ങുന്നു നദി
അതു കാണുന്ന കണ്ണ്
അതില്‍ വിളങ്ങുന്ന സൂര്യന്‍
എന്നെഴുതി.
ആട്ടിന്‍കുട്ടികള്‍ നടന്നു പോകുന്നു
കാക്കയുടെ നിഴലും കറുപ്പാണ്
മരങ്ങളില്‍ കാറ്റു വീശുമ്പോള്‍
സൂര്യന്‍ കടന്നു പോകുന്നു
എന്നും കൂടിയെഴുതി
കുട്ടികള്‍ക്കു കൊടുത്താലോ
അതോ വൈകിയിട്ടും മടങ്ങാത്ത
വെയിലുള്ള ഒരു ദിവസം
വലിയ ജനലുകളുള്ള കാപ്പിക്കടയില്‍
ഒരു മേശയിലൊറ്റക്കിരുന്ന്
കാപ്പിയും ബിസ്‌ക്കറ്റും കഴിക്കുന്നതിനെക്കുറിച്ച്
ആലോചിച്ചാലോ
വയലറ്റ് നിറമുള്ള ടോപ്പിട്ട ഒരു പെണ്‍കുട്ടിക്കരികെ
നീങ്ങുന്ന കറുത്ത കാര്‍
സ്റ്റീല്‍ ഫെന്‍സുള്ള ഒരു ഷോപ്പിന്റെ
ഗ്ലാസ് വാതില്‍
എന്നിവയ്ക്കിടയില്‍
ഒരു ചെരുപ്പുകുത്തിയോട്
വര്‍ത്തമാനം പറഞ്ഞിരിക്കുന്ന
എന്നെത്തന്നെ ഞാന്‍ കണ്ടു
എന്നെഴുതണോ
ചെരുപ്പുകുത്തിയെ തിരഞ്ഞു കണ്ടുപിടിച്ചു
ചേര്‍ത്തുവെച്ചതാണ്
അതോ ചെരുപ്പുകുത്തിയെ
ആ ഷോപ്പിന്റെയുടമസ്ഥനാക്കണോ
അതോ അതെല്ലാം കവിതയ്ക്കുവെളിയില്‍ത്തന്നെവേണോ.

2 comments:

ഹബ്രൂഷ് said...

gud..
a new way.. of think & write!

thanks..

jain said...

theerumanamayo matangal engane venamennu