വേഗം ചങ്ങാത്തത്തില്‍ ആകുന്നതെല്ലാം-
നനവ്, ഈര്‍പ്പം,ജലാംശം-
പിഴിഞ്ഞ് കളഞ്ഞതിന് ശേഷം
അവശേഷിക്കുന്നത്,
കുടഞ്ഞു കളഞ്ഞിട്ടും
ചങ്കിനൊപ്പം മിടിക്കുന്നത്,
നേര്‍ത്ത കാറ്റില്‍
ആറ്റിയെടുക്കാം.
ക്ലിപ്പുകുത്തി വെയിലിലിട്ടു,
ഉണക്കിയെടുക്കാം.
ആധുനിക ചൂളയില്‍,
മൊരിചെടുക്കാം.
പായയില്‍,സൂര്യനുകീഴെ
ചിക്കിപ്പരത്തി ഉഷാറാക്കാം.
ചീനച്ചട്ടിയില്‍ വറുത്തെടുക്കാം.
ചിമ്മിനിപ്പുകയില്‍
കരിച്ചുപുകച്ചെടുക്കാം.
കാലങ്ങള്‍ക്ക് അപ്പുറം,
പുറത്തെടുക്കുമ്പോള്‍ (കണക്കെടു ക്കുമ്പോള് )
പൂപ്പലായി പുനരുയിര് തേടുന്നത്-
അകലാന്‍ മടിച്ച നനവ്,
നീക്കിയിരിപ്പാകുന്ന ഈര്‍പ്പം,
മുഷ്ടിക്കുള്ളിലോതുങ്ങുന്ന
5 comments:
kanavinte nanavu :)
ഇസ്തിരി ഇടുമ്പോള്‍ ഉയരും ആവി പുകയുടെ
പിന്നിലെ നനവ്!!!!
kollaam
ഈര്പം ജീവിതത്തിന്റെ ആവിഷ്കാരമാണ് . നല്ല കവിത
kandittund
Post a Comment