എന്‍ .എം .സുജീഷ്



















ഒരു ഹൃദയപുഷ്പം മാത്രമുള്ള
വള്ളിചെടിയാണ് ഞരമ്പ്‌ എന്ന് 
പറയവെ,
മാസംതോറും പൂക്കളമൊരുങ്ങാറുണ്ട്  
അരക്കെട്ടിലെന്നൊരു 
പെണ്‍കുട്ടിയും - നീയല്ലാതെ- 
എന്നോട് പറഞ്ഞില്ല. 

ഉള്ളിലൊരു പൂക്കാലമുള്ളതോര്‍ത്ത്  
അഹങ്കരിക്കാറുമില്ല നീ 
അരക്കെട്ടില്‍ പൂക്കളമൊരുങ്ങാത്ത
മാസങ്ങള്‍ ഞാന്‍ തന്നേക്കുമെന്നിരിക്കെ.

എന്നിലുമുണ്ടൊരു പൂക്കാലമെന്ന് 
കാണിക്കയാണ് നീ തരുന്ന 
മുറിവുകള്‍ , നഖക്ഷതങ്ങള്‍   .
പക്ഷെ,
ഇനിയൊരിക്കലും ഒരുക്കുകയില്ല 
ഞരമ്പ്‌ ഒരു പൂക്കളം 
പൂക്കളൊക്കെയും പൂക്കളമായാല്‍ 
പൂക്കാലമില്ല,യെനിക്കും നിനക്കുമെന്നറിയെ.

1 comment:

രേഷ്മ കെ said...

കവിത വായിച്ചു... പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയാണ് ഈ കവിത. ഇവനെപ്പൊലെ ഓരൊരുത്തർ ഇങ്ങ്നെ എഴുതിയാൽ എന്ത ചെയാ..? കഷ്ടം. ഇനിയൊരിക്കലും ഒരുക്കുകയില്ല ഞരമ്പ്‌ ഒരു പൂക്കളം പൂക്കളൊക്കെയും പൂക്കളമായാല്‍ പൂക്കാലമില്ല- ഈ വരി മാത്രം ഇഷ്റ്റപ്പെട്ടു..