ഒരു ഹൃദയപുഷ്പം മാത്രമുള്ള
വള്ളിചെടിയാണ് ഞരമ്പ് എന്ന്
പറയവെ,
മാസംതോറും പൂക്കളമൊരുങ്ങാറുണ്ട്
അരക്കെട്ടിലെന്നൊരു
പെണ്‍കുട്ടിയും - നീയല്ലാതെ-
എന്നോട് പറഞ്ഞില്ല.
ഉള്ളിലൊരു പൂക്കാലമുള്ളതോര്‍ത്ത്
അഹങ്കരിക്കാറുമില്ല നീ
അരക്കെട്ടില്‍ പൂക്കളമൊരുങ്ങാത്ത
മാസങ്ങള്‍ ഞാന്‍ തന്നേക്കുമെന്നിരിക്കെ.
എന്നിലുമുണ്ടൊരു പൂക്കാലമെന്ന്
കാണിക്കയാണ് നീ തരുന്ന
മുറിവുകള്‍ , നഖക്ഷതങ്ങള്‍ .
പക്ഷെ,
ഇനിയൊരിക്കലും ഒരുക്കുകയില്ല
ഞരമ്പ് ഒരു പൂക്കളം
പൂക്കളൊക്കെയും പൂക്കളമായാല്‍
പൂക്കാലമില്ല,യെനിക്കും നിനക്കുമെന്നറിയെ.
1 comment:
കവിത വായിച്ചു... പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയാണ് ഈ കവിത. ഇവനെപ്പൊലെ ഓരൊരുത്തർ ഇങ്ങ്നെ എഴുതിയാൽ എന്ത ചെയാ..? കഷ്ടം. ഇനിയൊരിക്കലും ഒരുക്കുകയില്ല ഞരമ്പ് ഒരു പൂക്കളം പൂക്കളൊക്കെയും പൂക്കളമായാല്‍ പൂക്കാലമില്ല- ഈ വരി മാത്രം ഇഷ്റ്റപ്പെട്ടു..
Post a Comment