മുഞ്ഞിനാട് പത്മകുമാര്‍പണ്ട്
കടുവകള്‍ 
മനുഷ്യരെപ്പോലെ വേട്ടയാടാറുണ്ടായിരുന്നു .

പതുക്കെ 
പിന്നാലെ ചെന്ന് 
ലകഷ്യമെത്തുമ്പോള്‍ ഒറ്റച്ചാട്ടം .

പിടയുന്ന പ്രാണന് 
ആദ്യമൊരുചുംബനം
ശ്വാസനാളത്തിലേക്ക് വിരലമര്‍ത്തി    
മറ്റൊരുചുംബനം.

ഹൃദയഭിത്തി പിളര്‍ന്ന്  
സ്നേഹത്തിന്റെ അവസാനതുള്ളിയും
നക്കിയെടുക്കും .

പിന്നെ 
കൂട്ടുകാരെ വിളിച്ചുകൂട്ടി വിരുന്നുകൊടുക്കും.

വയറുനിറഞ്ഞ്
തണലിടങ്ങളില്‍ 
വിശ്രമിക്കുമ്പോള്‍ 
കടുവകള്‍ 
മനുഷ്യരെപ്പോലെ ഏമ്പക്കംവിടാറുണ്ട് . 

11 comments:

‍ആല്‍ബിന്‍ said...

nice :)

ഒരില വെറുതെ said...

എത്ര സൌമ്യം ഒരു കൊല.

ജസ്റ്റിന്‍ said...

ഒരു ചെറിയ തേക്കം.

പാവം കടുവ.

പാവപ്പെട്ടവന്‍ said...

സത്യമാണോ ...? ഞാൻ വിശ്വസിക്കില്ല

lekshmi. lachu said...

kollaam..

Anonymous said...

blogil ezhuthunna kochu piller vare ithilum nannayi kavitha ezuthum...munjinade kavithaku oru balam illa...tankal poyi nalla kavithakal ezhuthypadikku,eniittu vaa

pradeepramanattukara said...

chila vakkukal kavithayude sakthi muzhuvan kanichchu tharunnu. abhinandanangal

ഗീത said...

ഇപ്പോഴോ?

ജയലക്ഷ്മി said...

ippol manushyanaanu kolluka, kaduvakalokke paavangal, alle?

യൂസുഫ്പ said...

ഉദകക്രിയകൾ...

Anwar Shah Umayanalloor (Poet) said...

മമ കാവ്യശൈലിയില്‍നിന്നുവേറിട്ടതാം
ബിംബ,ഭാവത്തിനെന്‍ പുലര്‍കാലവന്ദനം
കവിതതന്‍ പുതുരസനയാല്‍മൊഴിയുന്നതാം
തവചിന്തകള്‍ക്കെന്റെയനുമോദനങ്ങളും

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in