രതിനിര്‍വ്വേദം A



സന്തോഷ്‌ പല്ലശന 





















തലയില്‍ മുണ്ടിട്ട്
ഞങ്ങള്‍ ക്യൂ നിന്നിരുന്ന
ഇന്ദു ടാക്കീസ്
പൂട്ടിയതിന്റന്ന്
മൂവന്തിയില്‍
രാവും പകലും
അലിയാതെ.
വാത്സ്യായനങ്ങള്‍ ഉരുക്കഴിയാതെ
രാമുടിക്കെട്ടഴിയാതെ
ആകാശം കറപിടിച്ചു.

മുഷ്ടിമൈഥുനത്തിനൊടുവില്‍
ചോരപൊട്ടി
സൂര്യന്‍ കടലില്‍
മുങ്ങിമരിച്ചു.

അര്‍ക്കും വേണ്ടാതെ
കുറെ സൂര്യരേതസ്സ്
അവിടവിടെ തളം കെട്ടിക്കിടന്നു.

താറില്‍ കുറുകി
കറുത്തുപോയ
പൊരിവെയിലിന്റെ കനലുകള്‍
ചാരായത്തില്‍ മുങ്ങി
മദംമുറ്റിയ കണ്ണുമായ്
നേരെ വന്നു കേറിയിരുന്നത്
ഇന്ദു ടാക്കീസിലേക്കായിരുന്നു.

ഇതു ഞങ്ങടെ കിടപ്പറ;
വെയിലേറ്റു പൊള്ളിയ ഉടലുകളുടെ അരയിലെ
അധികപ്പറ്റായ രതിനാഗങ്ങള്‍ക്ക്
ചുട്ടുപൊങ്ങാനും ചീറ്റിമയങ്ങാനും
ഒരിടം.

ഇനി മോര്‍ച്ചറിയിലെ
വേന്താനിച്ച മണമാവും
കിടപ്പറക്ക്

പാതി ആടുതിന്ന
ജയഭാരതിയുടെ
കീറിപ്പറിഞ്ഞ ഉടലുമായി
ഇടിഞ്ഞുതൂങ്ങിയ പ്രൊജക്ടര്‍ മുറിയില്‍ നിന്ന്
വിശന്നു വലഞ്ഞ് ഒരു വയസ്സന്‍ പാമ്പ്
ഇളവെയിലിലേക്ക് ഇഴഞ്ഞുവന്നു.

ഇന്ന്
നരവന്ന് ജരവന്ന് വീട്ടുപടിക്കലിരിക്കുമ്പൊ
മകന്‍ കാമുകിയുമൊത്ത്
ജലകേളി കഴിഞ്ഞ്
മദകേളിക്കുപോകുന്നത് കണ്ടു.

ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്

അവന്‍ കേട്ടൊ എന്തൊ....

8 comments:

EXQUISITE ENGLISH FOR YOU said...

ethil oru nerinte chuduninamaarna nerippodu kaanunnu....


nice

ഒരില വെറുതെ said...

വിശുദ്ധ സ്മിത എന്ന പുസ്തകം ഓര്‍മ്മ വന്നു.
വറ്റിയുരുകി.

JIGISH said...

രതിയുടെ സുന്ദരഗ്രീഷ്മം ഉരുകിയൊലിയ്ക്കുന്ന കവിത..!ഗ്രേറ്റ്, സന്തോഷ്...

grkaviyoor said...

ജലം മലിനമാക്കരുതുണ്ണീ...എന്നു പറഞ്ഞത്
അവന്‍ കേട്ടൊ എന്തൊ....
കവിയുടെ സാമുഖ്യ പ്രതിപത്തിയും കടപ്പാടും കൊള്ളാം ജലം മലിനമാക്കരുതെ എന്ന്
ഇനിയും ഇതുപോല സമുഖത്തിനു വേണ്ടിയുള്ള രോക്ഷം കവിതകളിലുടെ വരട്ടെ എന്ന് ആശംസിക്കുന്നു

naakila said...

Kanalkkavitha
Ashamsakal

Unknown said...

വർത്തമാനവും ഇന്നലെകളുമായി.....
ശക്തമായി സംവദിക്കുന്നുണ്ട്,...

ajith said...

ശക്തമായ കവിത..
ആറ്റിക്കുറുക്കിയ വാക്കുകള്‍..
ഇഷ്ടമായി..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.....