അബ്ദുല്‍ സലാം |
ഒരു മഴക്കാലത്ത്
മലയാള കവിതയില്‍ നിന്നും
അബ്ദുല്‍ സലാം
പുറത്താക്കപ്പെട്ടു
കവിത ചോദിച്ചു
നിന്റെ ജാതിയേതാണ്
ഞാന്‍ പറഞ്ഞു
ജാതിയില്ല
മതം
അതുമില്ല
രാഷ്ട്രീയം
വിശ്വാസം കുറഞ്ഞു
വരുന്നു
അക്കാദമിക് യോഗ്യത
ഞാനൊരു
ആശാരിയാണ് സര്‍
കോടതിയിലും ദൈവത്തിലും
വിശ്വാസമില്ലാത്തവനെന്ന്
കവിതയെന്നെ മുദ്രകുത്തി
കവിതയില്‍
മഴപോയി
വേനല്‍
വന്നു
രാമന്‍പോയി
കൃഷ്ണന്‍ വന്നു
കവിത പറഞ്ഞു
ഞാനിപ്പോള്‍ ദാരിദ്രത്തിലാണ്
നീ വരുന്നോ
കവിതയിലേക്കുളള വഴി
ദാരിദ്രമല്ല- ഞാന്‍ പറഞ്ഞു
പണ്ടെഴുതിയ കവിതയിലെ
തവള,കൂറ,റോഡ്
കാട്,മഞ്ഞ്,പ്രേമം
എല്ലാം
ഉമ്മ ചവച്ചു തുപ്പിയ
എറേത്തിരുന്ന്
സാകൂതം
എന്നെ നോക്കി
ഒരു മഴക്കാലത്ത്
കവിതയില്‍ നിന്നും
ഞാന്‍ പുറത്താക്കപ്പെട്ടു
ഞാനുടന്‍
താടി വടിച്ച്
പ്രേമം ദൂരെയെറിഞ്ഞ്
കളളുകുടി നിറുത്തി
തരപ്പെടുത്തിയ
അവാര്‍ഡു തുകകള്‍
ബേങ്കില്‍ നിന്നെടുത്ത്
ബ്ലേഡിനിറക്കി
അതിനു ശേഷമാണ്
വീട് വച്ചത്
സ്ത്രീധനം വാങ്ങി
രണ്ടു കെട്ടിയത്
മധ്യവര്‍ഗ്ഗ മുതലാളിയായത്
ഉദ്ദിഷ്ടകാര്യ സാധ്യത്തിന്
മലയാള കവിതേ സലാം
1 comment:
superb
Post a Comment