Ekant Srivatsava

Ekant  Srivatsava














കുറ്റം


എന്നെ പഞ്ചാബില്‍ വെച്ചോ കാശ്മീരില്‍ വെച്ചോ
കൊലപെടുത്തു
ബസ്സില്‍ നിന്ന് വലിച്ചിഴച്ച്
എന്റെ നെഞ്ചില്‍ വെടിവെക്കൂ
ഞാന്‍ അസ്തമിക്കുന്ന ദശാബ്ധത്തിന്റെ
വിക്ഷിപ്തനായ പൌരന്‍

എന്റെ ഉറക്കത്തില്‍ വെടി മരുന്നിന്റെ
ഗന്ധം കയറി വരുന്നു ,
കത്തുന്ന വീടിന്റെ ജ്വാലയില്‍
എന്റെ സ്വപ്നം ചാരമാകുന്നു ,
എന്റെ ഓരോ ശ്വാസത്തിലും
മരണത്തിന്റെ ഭാരമേറിയ കല്ല്‌ വെച്ചിരിക്കുന്നു

എന്നെ അയോധ്യയില്‍ വെച്ചോ
ജാര്ഖണ്ടില്‍ വെച്ചോ കൊലപെടുത്തു
കത്തികൊണ്ട് കുത്തു
മതത്തിന്റെ കശാപ്പ്തട്ടില്‍എന്നെ എറിയൂ

ഞാന്‍ വിരണ്ടു പേടിച്ച പൌരനാകുന്നു
ഞാന്‍ കുറെ സ്വപ്നം കണ്ടു ,
ഒരു പൌരനെ പോലെ ജീവിക്കാന്‍ആഗ്രഹിച്ചു
ഇതാണ് എന്റെ തെറ്റ്
ജീവിക്കാനുള്ള ആഗ്രഹത്തിന് ,
സ്വപ്നം കണ്ടത്തിന്,
എന്നെ കൊലപെടുത്തു .

നീ ചോര വീഴ്ത്താന്‍ ആഗ്രഹിച്ചിടത്ത്
ഞാന്‍ കുറെ പൂക്കളും വാക്കുകളും
വെക്കാന്‍ ശ്രമിച്ചു
നീ നിലവിളികേള്‍ക്കാന്‍ ആഗ്രഹിച്ചിടത്ത്
ഞാന്‍ ഒരു പക്ഷിയുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിച്ചു
വാക്കുകളെയും പൂക്കളെയും പക്ഷികളെയും
സ്നേഹിച്ച കുറ്റത്തിന് എന്നെ കൊലപെടുത്തു

----------------------------------------------------------------------

പെങ്ങള്‍

പെങ്ങന്മാര്‍ സുഗന്ദമെന്നപ്പോലെ
വീട്ടില്‍‍ നിറഞ്ഞു നില്‍ക്കുന്നു
ഒരു ദിവസം അറിയാത്ത കാറ്റിനോടൊപ്പം
അവര്‍ പറന്നു പോകും

പൊരിവെയിലത്തും നമ്മുടെ ഉടുപ്പില്‍
അവര്‍ ‍ തുന്നിയ പൂകള്‍ ഉണ്ടാകും
അവരുടെ നനഞ്ഞ ഓര്‍മ്മകള്‍
പാത്രങ്ങളില്‍ ഉണ്ടാകും
തേച്ച തുണികളില്‍ അവരുടെ കൈപാടുകളും .


ഉണ്ണുമ്പോള്‍
അച്ചാറും ഉപ്പും എന്നെ പോലെ
നമ്മള്‍ അവരെ ഓര്‍ക്കും
അന്ന്
അവര്‍ നമ്മുടെ കണ്ണുകളില്‍
കണ്ണുനീരായി നിറയും

Ekant  Srivatsava . Young Hindi poet with 3 collection of poetry, one essay collection.  Received many awards for poetry which include Sutra Samman, Kedar Samman etc. Editor of  the Hindi journals Vagarth. Lives in Calcutta

1 comment:

kaviurava said...

കവിതയെ, "ക്കവിത" കൊണ്ട് പൊതിഞ്ഞ് നല്ല, കവിതയാക്കുന്ന കവിത