അയ്യോ
എന്റെ തുവാലയും
അവളുടെ പക്കല്‍ ആയിപോയി
അതില്‍ ഞങ്ങളുടെ
അവസാനത്തെ കൂടികാഴ്ചയുടെ
നനവ് ഉണ്ടായിരുന്നു
-------------------------------
സ്പൂണ്‍
സ്വന്തം ഉച്ചിഷ്ടം കഴിച്ചാല്‍
കൈ ചീത്തയാകും എന്ന് ഭയക്കുന്നവര്‍ മാത്രമേ
രണ്ടു കയ്യും കൊണ്ട് സ്പൂണ്‍ ഉപയോഗിക്കു
ആവശ്യം വരുമ്പോള്‍ ആവശ്യം ഉള്ള പ്പോള്‍
സമൂഹത്തിലെ മനുഷ്യരെ നോക്ക്
അവര്‍ക്ക് അന്നം എന്ന് വച്ചാല്‍
സ്വന്തം തൃപ്തി മാത്രമാണ്
സുധാമ നിനക്ക് സ്പൂണ്‍ ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട്
നീ അവരുടെ സമൂഹത്തില്‍ പെടുന്നില്ല എന്ന്
ഓര്‍ത്തു വിഷമിക്കേണ്ട
അന്നതിന്റെ സ്പര്‍ശം അറിയാവുന്ന സമൂഹത്തില്‍
നീ പെടുന്നു എന്നത്
ചെറിയ കാര്യം അല്ലല്ലോ സോദര
Young Hindi poet. Published two collection of poetry. Editor of the HIndi journal Rooh. Lives in Bihar.
No comments:
Post a Comment