Santosh Alex |
മണ്ണ്
ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്ക്
എത്തുമ്പോള്‍ മണ്ണ് മാറുന്നു
പട്ടണത്തിലെ മണ്ണ്
ചെടിച്ചട്ടികളില്‍ ഒതുങ്ങുന്നു
ഗ്രാമത്തിലെ മണ്ണ്
കൈ കാലുകളില്‍ ഒട്ടിപിടിക്കുന്നു
മണ്ണ് കഴുകി കളഞ്ഞാലും
അതിന്റെ മണം നിലനില്‍കും
മണ്ണ്
എന്റെ ശ്വാസമാണ്
ശക്തിയാണ്
സത്വമാണ്
എന്റെ കാലടിയിലെ മണ്ണിനെ
ഞാന്‍ വര്‍ഷങ്ങളായി നഷ്ടപെടാതെ സൂക്ഷിച്ചിരിക്കുന്നു
മണ്ണിന്
ജാതിയും മതവും ഇല്ല
ഞാന്‍, നീ
അവന്‍, അവര്‍
ആരുവീണാലും അത് താങ്ങുന്നു
അമ്മ കുഞ്ഞിനെ താങ്ങുന്നപോലെ .
-----------------------------------------------
അവള്‍
നിലാവ് വീഴുന്നതിനു-
മുന്‍പുള്ള നേരത്ത്
ബസ്സില്‍നിന്ന് ഇറങ്ങി
കൈവഴിയിലൂടെ അവള്‍
ഒഴിഞ്ഞ കുപ്പിയുമായി
വീടിലേക്ക് നടന്നുറേഷന്‍കടക്കാരന്‍
മണ്ണെണ്ണ കൊടുത്തില്ല
അവള്‍ എത്തിയപ്പോഴേക്കും
കുടിലില്‍ കത്തിയിരുന്ന വിളക്കിന്റെ നേരിയ വെളിച്ചത്തില്‍
അവളുടെ കലങ്ങിയ മുഖം കാണാം
എന്നാല്‍ അവളുടെ കണ്ണുകളില്‍ദൂരം ഉണ്ടായിരുന്നു
അതിലാര്‍ക്കും പങ്കുചേരാന്‍ ആകുമായിരുന്നില്ല.
ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്ക്
എത്തുമ്പോള്‍ മണ്ണ് മാറുന്നു
പട്ടണത്തിലെ മണ്ണ്
ചെടിച്ചട്ടികളില്‍ ഒതുങ്ങുന്നു
ഗ്രാമത്തിലെ മണ്ണ്
കൈ കാലുകളില്‍ ഒട്ടിപിടിക്കുന്നു
മണ്ണ് കഴുകി കളഞ്ഞാലും
അതിന്റെ മണം നിലനില്‍കും
മണ്ണ്
എന്റെ ശ്വാസമാണ്
ശക്തിയാണ്
സത്വമാണ്
എന്റെ കാലടിയിലെ മണ്ണിനെ
ഞാന്‍ വര്‍ഷങ്ങളായി നഷ്ടപെടാതെ സൂക്ഷിച്ചിരിക്കുന്നു
മണ്ണിന്
ജാതിയും മതവും ഇല്ല
ഞാന്‍, നീ
അവന്‍, അവര്‍
ആരുവീണാലും അത് താങ്ങുന്നു
അമ്മ കുഞ്ഞിനെ താങ്ങുന്നപോലെ .
-----------------------------------------------
അവള്‍
നിലാവ് വീഴുന്നതിനു-
മുന്‍പുള്ള നേരത്ത്
ബസ്സില്‍നിന്ന് ഇറങ്ങി
കൈവഴിയിലൂടെ അവള്‍
ഒഴിഞ്ഞ കുപ്പിയുമായി
വീടിലേക്ക് നടന്നുറേഷന്‍കടക്കാരന്‍
മണ്ണെണ്ണ കൊടുത്തില്ല
അവള്‍ എത്തിയപ്പോഴേക്കും
കുടിലില്‍ കത്തിയിരുന്ന വിളക്കിന്റെ നേരിയ വെളിച്ചത്തില്‍
അവളുടെ കലങ്ങിയ മുഖം കാണാം
എന്നാല്‍ അവളുടെ കണ്ണുകളില്‍ദൂരം ഉണ്ടായിരുന്നു
അതിലാര്‍ക്കും പങ്കുചേരാന്‍ ആകുമായിരുന്നില്ല.
Santosh Alex – Bilingual Poet and Multilingual
translator. Published one poetry collection in Malayalam, 11 books published in
Translation in Hindi. Articles and reviews published in Hindi Journals. Working
as Hindi Officer in CIFT , Visakahapatnam. Received the presitigious Dwivagesh
puraskaar ( National Translations Award ) from Bhartiya Anuvad Parishad, New Delhi .
No comments:
Post a Comment