കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍

 










  


ഒന്ന്
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്

ഓരോ മുടിയിഴകളും

തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം

നരച്ച് പോയ

നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്

മുടി രണ്ടും

മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു

രണ്ട്


ഒരു രാത്രിയില്‍

എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു

നിനക്ക് തണുത്തപ്പോള്‍

നിന്റെ അമ്മ
തന്നതായിരുന്നു അത്

ഈ പ്രഭാതത്തില്‍

മകള്‍
അത് പുതച്ചുറങ്ങുന്നു

നമ്മുടെ തണുപ്പ്

ഏത് വെയില്‍ കൊണ്ട് പോയി

6 comments:

asmo puthenchira said...

Kaalamey ninakku nandhi.

naakila said...

മാഷേ നന്നായി

Umesh Pilicode said...

കൊള്ളാം.....

kavanad said...

nalla kavitha.............aashamsakal

Sidheek Thozhiyoor said...

നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്
ഇക്കാര്യം ഒരിക്കലും മറക്കരുത്..

സുജനിക said...

തുടർച്ചകൾ പാരമ്പര്യം, സംസ്കാരം , കർമ്മങ്ങൾ എന്നിവയിലൂടെ മാത്രമല്ല. കാലാവസ്ഥ, പ്രതിരോധം എന്നിവയിൽ പോലുംതുടർച്ചകൾ ഉണ്ട്. അതല്ലേ പുതപ്പ് ചെയ്യുന്നത്. നല്ല സങ്കൽ‌പ്പം.