വന്നുവീഴുന്നവ മുഴുവന്‍
അപ്രക്ത്യക്ഷമാവുന്ന
ഈ മുറിയോടുകൂടിയാണ്
എന്നെ പെറ്റത്.
ഗര്‍ഭപാത്രത്തില്‍
ഞാന്‍ കിടന്നത് കഴിച്ച്
ബാക്കിയായ കുറച്ചു സ്ഥലവും
എന്നോടൊപ്പം പോന്നു.
നൂറുനാട്ടില്‍ മാറിമാറിക്കഴിഞ്ഞാലും
എനിക്കൊപ്പമുള്ള സ്ഥലം.
ഈ മുറിയോടുകൂടി
എന്നെപ്പെറ്റതുകൊണ്ടാണ്
ഇവിടെ വന്നുവീണവ മുഴുവന്‍
അപ്രത്യക്ഷമായിട്ടും
ഞാനിപ്പോഴും
പ്രത്യക്ഷനായിത്തന്നെയിരിക്കുന്നത്.
വാതില്‍ക്കല്‍ നിന്ന്
ചുഴിഞ്ഞു നോക്കുന്ന നിങ്ങള്‍
എന്നെക്കാണുന്നുണ്ടല്ലോ
ഇല്ലേ..?

5 comments:

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

എന്തായാലും കവിതയുടെ വാതില്‍ക്കല്‍ വന്നു നോക്കുന്നവര്‍ ഒരു ചുഴിഞ്ഞു നോട്ടവവും കൂടാതെ രാമേട്ടനെ കാണും തീര്‍ച്ച

Umesh Pilicode said...

തമോഗര്‍ത്തങ്ങള്‍ .....!!

Pranavam Ravikumar said...

നന്നയിരിക്കുന്നു

naakila said...

രാമന്‍ എഫക്റ്റ്
വീണ്ടും
കവിതയും
ചിത്രവും
കലക്കി

ഷാജി അമ്പലത്ത് said...

good 1