പരീക്ഷ

ഡോണ മയൂര 



(IV). സന്ദര്‍ഭവും സാരസ്യവും
വ്യക്തമാക്കി
ഇരുപ്പുറത്തില്‍ കവിയാതെ
ഉപന്യസിക്കുക.

(അ). ഏറ്


കവിയാണല്ലേ?

“ങയ്യ്...“
ഏറ് കൊണ്ട
കാലുവെന്ത പട്ടി.

തലകൊണ്ടു ചെന്നിട്ടും
വയ്ക്കാന്‍ ഇടം തരാതെ
തൂണിന്മേല്‍ മുറുകെ
ചുറ്റിപ്പിണഞ്ഞു, ചങ്ങല!

ഏറ് പേടിച്ചിട്ടാണെങ്കിലും
പട്ടി തെരുവിലേക്ക്
തിരിച്ചോടി പോയി.

17 comments:

naakila said...

തീക്ഷ്ണതയുള്ള
മൂര്‍ച്ചയുള്ള കവിത

അവതരണത്തില്‍ പുതുമയുണ്ട്

mjithin said...

ഡോണാമ്മേ.. കവിതയോ!!! ഇതോ!!! ഹും...

വായിത്തോന്നുന്നത് ഡോണയ്ക്ക് കവിത!! :)))

ജോഷി രവി said...

ഏറു കൊണ്ട പട്ടിയെ പോലെയാണ്‌ കവിയും.. എത്ര ഏറു കൊണ്ടാലും പട്ടിക്കു തെരുവിലേക്ക്‌ പോകാനാവാതിരിക്കുന്നത്‌ പോലെയാണ്‌ വിമര്‍ശനങ്ങളുടെ കല്ലേറു കൊള്ളുന്ന കവിക്കും.. എഴുത്തിണ്റ്റെ തെരുവിലേക്ക്‌ മടങ്ങി പോകാതിരിക്കാനാവില്ല..

എനിക്കേറെ ഇഷ്ടപ്പെട്ടു.. അനീഷ്‌ പറഞ്ഞത്‌ പോലെ ഒരു പുതിയ അവതരണം.. പക്ഷേ പറഞ്ഞത്‌ വായനക്കാരന്‌ മനസ്സിലാവാതെ തരമില്ല. വായിക്കേണ്ടത്‌ പോലെ വായിച്ചാല്‍.. ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള നല്ല വരികള്‍..

ഏറു വരട്ടെ... എത്ര എറിഞ്ഞാലും ആ തെരുവിലേക്ക്‌ തന്നെ മടങ്ങി പോകുക തന്നെ വേണം..

ഹരിശങ്കരനശോകൻ said...

പട്ടി തെരുവിന്റെ ഒരു മൂലയിൽ ഭാഷയുടെ വെടി കൊണ്ട് ചത്ത് കിടക്കുന്നു എന്നൊരു വാർത്ത കേൾക്കാൻ കൊത്തിപ്പിക്കുന്ന കവിത

ജസ്റ്റിന്‍ said...

“പുതുകവിത” ആണല്ലെ.

ഏറ് കൊണ്ട പട്ടികള്‍ ഏറെ നേരം കരയാറില്ല. മാത്രവുമല്ല മുന്തിയ ഇനം ആണേങ്കില്‍ ചിലപ്പോള്‍ കടിയും കിട്ടും.

എറിയുന്നവര്‍ നോക്കി എറിയട്ടെ.

Satheesh Sahadevan said...

sprawled images....kind of uneasiness in the whole poem...but its poetic and liked the deconstruction of conventional imagery....still u hav to think from the readers point of view...all the best....

ഷാജി അമ്പലത്ത് said...

donaji
nannaayi

SHYLAN said...

...നിന്റെയൊരു കാര്യം...

മനോജ് കുറൂര്‍ said...

കവിതയും കമന്റുകളും കണ്ടപ്പോള്‍ കുറച്ചുകാലം മുന്‍പ് അകാലത്തില്‍ അന്തരിച്ച ഉണ്ണികൃഷ്ണന്‍ കാഞ്ഞിരത്താനം എന്ന കവിയുടെ ഒരു കവിതയും ഓര്‍ക്കുന്നു. ‘നായ നീ, കവി ഞാന്‍’ എന്നാരംഭിക്കുന്ന കവിതയുടെ അവസാനവരികള്‍ ഇങ്ങനെ:
‘ഏതൊരു തിരുമാലിപ്പയ്യനുമുന്നം നോക്കാന്‍
ജീവിതം നമു,ക്കവസാനമോ പേയും മാത്രം!’

രാജേഷ്‌ ചിത്തിര said...

good ....

:)

ഗീത രാജന്‍ said...

മയൂര ഈ പരീക്ഷ നന്നായീ കേട്ടോ

വികടശിരോമണി said...

തിരിച്ചോടും വരെ നന്നായി ഓളിയിട്ടോളുക എന്ന വാചകമേ പട്ടികൾക്കു മനസ്സിലാവാൻ സാദ്ധ്യതയുള്ളൂ.

മഴവില്ലും മയില്‍‌പീലിയും said...

ഭീകരം!!!!

Manoraj said...

പരീക്ഷകള്‍ എനിക്ക് പണ്ടേ പേടിയാ :)

സ്വപ്നാടകന്‍ said...

വയിച്ചു.
ആസ്വദിക്കാനായില്ല,ശേഷിക്കുറവ് :(

മഴവില്ലും മയില്‍‌പീലിയും said...

ഹൊ ഈ കവിതയും അതിന്റെ മുഴുവന്‍ ആസ്വാദനവും, കമന്റും വായിച്ചിട്ട് മനസ്സിലാകാത്തതില്‍ ഞാന്‍ എന്നെ ഒരു മണ്ടന്‍ എന്ന് വിളിക്കുന്നതില്‍ ഒരു അതിശയവുമില്ല.! ഇത് പോലുള്ള കവിതകള്‍ എനിക്ക് എന്ന് മനസ്സിലാകുമോ അന്നേ ഞാന്‍ മലയാളം സപ്ലിമെന്ററിയിലും തോറ്റവന്‍ എന്ന എന്റെ പേര് ദോഷം മാറു എന്റെ കവി അടിയനെ അനുഗ്രഹിക്കണെ! എന്റെ അനീഷെ സമ്മതിക്കണം ഇതിലെപുതുമ കണ്ടെത്തിയത് ഈ പാവങ്ങള്‍ക്ക് കൂടി മനസ്സിലാക്കി തരൂ..ഞാനും എഴുതട്ടേ 2 വരി ..
“തെരുവുലോടിയ പട്ടി
കഞ്ഞിക്കലത്തില്‍ തലയിട്ടു..
വാറ്റു ചാരായം മണത്ത്
തലചുറ്റി വീണു
ഹൊ ഏഷ്യാനെറ്റ്..
“..

പ്രണയകാലം said...

പരീക്ഷ കഴിഞ്ഞു